ഫെബ്രുവരി 24 ന് പാലാ സെന്റ് തോമസ് കോളജിൽ തൊഴിൽമേള

കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി 24ന് രാവിലെ ഒമ്പതു മുതൽ പാലാ സെന്റ് തോമസ് കോളജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും പാലാ സെന്റ് തോമസ് കോളജിന്റെയും സഹകരണത്തോടെയാണ് ‘കരിയർ എക്‌സ്‌പോ 2024’ സംഘടിപ്പിക്കുന്നത്. 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ആയിരത്തിലേറെ തൊഴിലവസരങ്ങളാണുള്ളത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്‌സ്‌പോയിൽ പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്കും തൊഴിൽ ദാതാക്കൾക്കും യുവജന കമ്മീഷൻ വെബ്‌സൈറ്റിൽ (ksyc.kerala.gov.in) നൽകിയിട്ടുള്ള ലിങ്ക് വഴി തൊഴിൽ മേളയിലേക്ക് അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0471 2308630, 7907565474.

Leave a Reply

spot_img

Related articles

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...