സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ നല്‍കുന്ന വാര്‍ഷിക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഈ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുക. തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ നടത്തിയ വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍, രേഖകള്‍, റിപ്പോര്‍ട്ട് എന്നിവ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 15 നകം ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്ക് നല്‍കണം. ഒരു ലക്ഷം രുപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. വിശദ വിവരങ്ങള്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസ്/ പ്രോഗ്രാം ഓഫീസ്, ശിശു വികസന പദ്ധതി ഓഫീസ്, എന്നിവിടങ്ങളില്‍ ലഭിക്കും. wcd.kerala.gov.in, ഫോണ്‍ : 04 712346543