മുഴുവൻ ആർ ടി ഓഫീസിലും ക്യാമറയുണ്ടെന്നും, ഏതെങ്കിലും ഏജന്റ് ഉദ്യോഗസ്ഥരുടെ അടുത്ത് കയറി നിൽക്കുന്നത് കണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ ഇടയ്ക്ക് മലപ്പുറത്ത് നിന്ന് ഒരു വീഡിയോ കണ്ടു. ഉദ്യോഗസ്ഥന്റെ മേശപ്പുറത്തുള്ള ഫയൽ ഏജന്റ് എടുത്തുനോക്കുന്നത്.
ഇനി ഒരു ഏജന്റും കൗണ്ടറിന് ഉള്ളിൽ കയറാൻ പാടില്ല.
അങ്ങനെ കയറിയാൽ ഉദ്യോഗസ്ഥന്റെ പണി തെറിക്കുമെന്നും ഗണേഷ് വിശദീകരിച്ചു.
കെഎസ്ആർടിസിയുടെ മാത്രം മന്ത്രിയല്ല, സ്വകാര്യ ബസുകളുടെയും മന്ത്രിയാണ്.
കേരളത്തിൽ കൂടുതൽ സ്വകാര്യ ബസുകൾ വേണം.
2001 – 2002 കാലഘട്ടത്തിൽ 32,000 ഓളം സ്വകാര്യ ബസുകൾ ഉണ്ടായിരുന്നു.
2006ൽ ഇത് 40,000ത്തിന് അടുത്തെത്തി.
എന്നാൽ ഇപ്പോൾ അത് 7,000 ബസുകൾ മാത്രമായി.
ഇതിന് കാരണം സ്വകാര്യ ബസും കെഎസ്ആർടിസി ബസും തമ്മിലുള്ള മത്സര ഓട്ടമാണ്.
ഈ മത്സരം കാരണം ഇപ്പോൾ രണ്ടും ഇല്ലാതായി.
കോട്ടയം – കുമിളി റോഡ് ഉപയോഗപ്പെടുത്തുന്നില്ല.
സ്വകാര്യ ബസുകൾ ഓടട്ടെ. കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുഗതാഗതം കൊണ്ടുവരാൻ ഒരു സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.