മലർ മഞ്ഞു തുള്ളിയായ് മ്യൂസിക്ക് വീഡിയോ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഡ്യുസ് വിഷൻസിന്റെ ബാനറിൽ
നോബിൾ ആൻ്റണി, അരുണിമ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
വിനോദ് കണ്ണോൽ സംവിധാനം ചെയ്യുന്ന
” മലർ മഞ്ഞു തുള്ളിയായ്…”എന്ന മ്യൂസിക്ക് വീഡിയോ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരം ബിജുക്കുട്ടന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.


ജയൻ ടി ക്ഷത്രിയ എഴുതിയ വരികൾക്ക് നെൽസ് സംഗീതം പകർന്ന് ഗോകുൽ ഉണ്ണികൃഷ്ണൻ ആലപിച്ച “മലർ മഞ്ഞു തുള്ളിയായ് ” എന്ന വീഡിയോ ഗാനമാണ് റീലിസായത്.
മദീന, സിജോ തോമസ്, അനിൽ കുമാർ തങ്കച്ചൻ, രാജേഷ് കെ എസ് വണ്ണപ്പുറം, ഷാജൻ, ഹെൻഡ്രിക് നോബിൾ, നന്ദന സുന്ദർ, വൃന്ദ എസ് ജ്യോതിസ്, കാർത്തിക് കെ മഹേഷ്, വൈഗ നവീൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.


പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ഈ മ്യൂസിക്ക് ആൽബത്തിന്റെ ഛായാഗ്രഹണം ഉമേഷ് കുമാർ മാവൂർ നിർവ്വഹിക്കുന്നു.
സഹ നിർമ്മാണം- രമേഷ് ഖാൻ,ഷിൻസി സാൻ കോതമംഗലം.
എഡിറ്റിംഗ്-ഫസ്റ്റ് കട്ട് സ്റ്റുഡിയോ,വസ്ത്രലങ്കാരം-മന്ത്ര ടെക്സോഫൈൻ വണ്ണപ്പുറം,ചമയം മദീന, സെക്കന്റ് ക്യാമറ- സോനു,സാങ്കേതിക സഹായം- ദീപ കെ എസ്,അരുൺ എസ്.
തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ
ഈ മ്യൂസിക്ക് ആൽബം
ഫെബ്രുവരി അവസാന വാരം റിലീസ് ചെയ്യും.
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...