കൊലയാളി ആനയെ കണ്ടെത്താനാവാതെ വനംവകുപ്പ്: ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു; ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ.
വയനാട് മാനന്തവാടിയില്‍ ആളെ കൊല്ലി കാട്ടാനയെ പിടികൂടുന്നതിനുള്ള മണ്ണുണ്ടി ഭാഗത്തെ ദൗത്യം അവസാനിപ്പിച്ചു.
രണ്ടിടത്ത് തിരഞ്ഞെങ്കിലും ആന മറ്റു ഭാഗങ്ങളിലേക്ക് നീങ്ങിയതോടെയാണ് ദൗത്യസംഘം ശ്രമം താത്കാലികമായി അവസാനിപ്പിച്ചത്.
സ്ഥലത്ത് നിന്ന് മടങ്ങാന്‍ തുടങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.
ഉദ്യോഗസ്ഥര്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.