കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 15നു നടക്കും.
രാവിലെ 11നാണു തിരഞ്ഞെടുപ്പ്.
മുന്നണി ധാരണയെ തുടർന്നു സിപിഐ അംഗം ശുഭേഷ് സുധാകരൻ രാജിവച്ച ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ്.
എൽ ഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം ഇനിയുള്ള 2 വർഷം കേരള കോൺഗ്രസ് എമ്മിനാണ്.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജോസ് പുത്തൻകാല, പി.എം. മാത്യു, രാജേഷ് വാളിപ്ലാക്കൽ, ജെസി ഷാജൻ എന്നിങ്ങനെ 5 അംഗങ്ങളാണ് കേരള കോൺഗ്രസ് എമ്മിനുള്ളത്.
നിർമല ജിമ്മി ഒഴികെ ബാക്കി നാലു പേരിൽ ആരാകും എന്ന കാര്യത്തിൽ പാർട്ടിയിൽ ധാരണയെത്തിയിട്ടില്ല.
22 അംഗ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന് 14ഉം യുഡിഎഫിന് 7ഉം ബിജെപിക്ക് ഒന്നും അംഗങ്ങളുണ്ട്.