കോട്ടയം ജില്ല പഞ്ചായത്തിന് 132 കോടി 37,15,207 വരവും, 128 കോടി 18,80,500 രൂപ ചിലവും, 4, കോടി 18,34,707 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2024- 25 സാമ്പത്തീക വർഷത്തെ ബജറ്റ് പ്രസിഡൻ്റ് കെ.വി.ബിന്ദു അവതരിപ്പിച്ചു.
ജില്ലാ ഭക്ഷ്യ സംസ്കരണ കേന്ദ്രവും, ജില്ലാ ടൂറിസം ഫാമും കോഴയിൽ സ്ഥാപിക്കുവാൻ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ഇലക്ട്രോണിക് അമ്മത്തൊട്ടിൽ സ്ഥാപിക്കും.
ജില്ലയിൽ സ്ഥല ലഭ്യത ഉള്ള സ്ഥലത്ത് ഹാപ്പിനസ് പാർക്ക്, പ്രായമായവരുടെ സംരക്ഷണാർത്ഥം പ്രാദേശീക തലത്തിൽ വനിതാ തൊഴിൽ സേന, ഇതോടൊപ്പം ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ പദ്ധതി, കാർബൺ ന്യൂട്രൽ ജില്ലക്കായി തുടർ നടപടികൾ തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.