നദിയിൽ മീൻ പിടിക്കാൻ പോയ രണ്ടുപേരെ കാണാതായ സംഭവത്തിൽ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെടുത്തു
ആറ്റിങ്ങൽ കൊല്ലംപുഴ ഭാഗത്തു വാമനപുരം നദിയിൽ മീൻ പിടിക്കാൻ പോയ രണ്ടുപേരെ കാണാതായ സംഭവത്തിൽ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെടുത്തു.
ആറ്റിങ്ങൽ എസിഎസി നഗർ സ്വദേശിയായ സതീഷിന്റെ 34 മൃതദേഹമാണ് കണ്ടെത്തിയത്.
ആറ്റിങ്ങൽ വേളാർകുടി സ്വദേശി ഷമീറി ന്റെ മൃതദേഹം ആറ്റിങ്ങൽ ഫയർഫോഴ്സ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.
സതീഷിന്റെ വാച്ചും വസ്ത്രങ്ങളും കരയിൽ നിന്ന് ഇന്നലെ കണ്ടെടുത്തിരുന്നു.
ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ സതീഷിന്റെ മൃതദേഹവും കണ്ടെത്തി.
മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.