ഗതാഗതം നിരോധിച്ചു

ഇടുക്കി മലയോര ഹൈവേ ചപ്പാത്ത് കട്ടപ്പന റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ആലടി ഭാഗത്ത് പാറഖനനം നടത്തി റോഡ് വീതി കൂട്ടുന്ന പ്രവര്‍ത്തി നടക്കുന്നതിനാല്‍ അപകട സാധ്യത ഒഴിവാക്കുന്നതിനായി ചപ്പാത്ത് പരപ്പ് റൂട്ടില്‍ ആലടി മുതല്‍ പരപ്പ് വരെ ഫെബ്രുവരി 14 മുതല്‍ 28 വരെ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. കട്ടപ്പന ഭാഗത്തേയ്ക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ ആലടിയില്‍ നിന്നും വലത് തിരിഞ്ഞു മേരികുളം വഴിയും ഏലപ്പാറ -കുട്ടിക്കാനം ഭാഗത്തേയ്ക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ പരപ്പ് -ഉപ്പുതറ -പൊരിക്കണ്ണി വഴി ചപ്പാത്തിലേയ്ക്കും കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പരപ്പ് ഉപ്പുതറ ചീന്തലാര്‍ -ഏലപ്പാറ വഴിയും കുട്ടിക്കാനം ഭാഗത്തുനിന്നുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ ഏലപ്പാറ ചീന്തലാര്‍ ഉപ്പുതറ പരപ്പ് വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് കെആര്‍എഫ് ബി- പിഎംയു മൂവാറ്റുപുഴ, ഇടുക്കി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

‘തൊപ്പി’ സേഫ്: രാസലഹരി കേസില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

രാസലഹരി കേസില്‍ 'തൊപ്പി'യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. നിഹാദ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും...

വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും ഡിസംബർ 12ന് ഉദ്ഘാടനം ചെയ്യും

കോട്ടയം: വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം ഡിസംബർ 12ന് രാവിലെ 10.00 മണിക്കു മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി...

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...