സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിൻ്റെ സഹപാഠികളുമായി പുനഃസമാഗമം

നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ഹാർവാർഡ് ലോ സ്കൂളിൻ്റെ ഇടനാഴികളിലൂടെ ഒരുമിച്ചു നടന്ന മൂന്ന് നിയമ പ്രഗത്ഭരുടെ അസാധാരണമായ പുനഃസമാഗമത്തിന് ഇന്ന് സുപ്രീം കോടതി സാക്ഷ്യം വഹിച്ചു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ഇൻ്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് ജഡ്ജ് ഹിലരി ചാൾസ്വർത്ത്, പ്രമുഖ മുതിർന്ന അഭിഭാഷകൻ പരാഗ് ത്രിപാഠി. ഇവർ 1983-ലെ ഹാർവാർഡ് ക്ലാസിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇവരൊന്നിച്ച് എത്തിയത് പ്രത്യേക വിചാരണയുടെ ഭാഗമായിട്ടായിരുന്നു. ഇപ്പോൾ അതാത് കരിയറിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന മൂന്ന് നിയമജ്ഞരും ചീഫ് ജസ്റ്റിസിൻ്റെ കോടതിമുറിയിൽ ഒത്തുകൂടിയപ്പോൾ ഗൃഹാതുരത്വവും ആഘോഷവും നിറഞ്ഞ പുനഃസമാഗമമായി. സുപ്രീം കോടതി സന്ദർശിക്കാനെത്തിയ സ്ഥാപക ദിന ചടങ്ങിൻ്റെ മുഖ്യാതിഥിയായ തൻ്റെ പഴയ സുഹൃത്തും സഹപാഠിയുമായ ജഡ്ജി ചാൾസ്വർത്തിന് കേസുകൾ കേൾക്കാനുള്ള ബെഞ്ചിൽ അധ്യക്ഷനായ സിജെഐ ചന്ദ്രചൂഡ് ഊഷ്മളമായ സ്വീകരണം നൽകി. ജഡ്ജി ചാൾസ്വർത്ത് കോടതിമുറിയിൽ ഹാജരായതിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സന്തോഷം പ്രകടിപ്പിച്ചു.

ഹിയറിംഗിന് ശേഷം മൂന്ന് സുഹൃത്തുക്കളും കോടതിവളപ്പിൽ ചുറ്റിനടന്നശേഷം മഹാത്മാഗാന്ധിയുടെയും ഡോ. ​​ബി.ആർ. അംബേദ്കറിൻ്റെയും പ്രതിമകളിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...

രാഹുൽ മാങ്കൂട്ടത്തിലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ

നീലപ്പെട്ടി വിവാദം അതിജീവിച്ച് പാലക്കാട് നിന്ന് ജയിച്ച് എംഎൽഎ ആയ രാഹുൽ മാങ്കൂട്ടലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ എ.എൻ ഷംസീർ....

ആലത്തൂർ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷൻ

രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്‍റെ അവസാനഘട്ടത്തില്‍...