കുടുംബബന്ധങ്ങള്‍ സ്ത്രീകളെ അംഗീകരിക്കുന്ന സാഹചര്യത്തിലേക്ക് മാറണം; വനിത കമ്മിഷന്‍

സമൂഹത്തില്‍ കുടുംബ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ അദാലത്തില്‍ വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി എന്നിവര്‍ക്കൊപ്പം പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
ഭാര്യ ഭര്‍ത്തൃ ബന്ധത്തിലെ തര്‍ക്കങ്ങളാണ് അദാലത്തില്‍  പരിഗണനയ്ക്ക് എത്തിയ പരാതികളില്‍ കൂടുതലും. ഗാര്‍ഹിക ചുറ്റുപാടില്‍ സ്ത്രീകള്‍ അവഗണനയും പീഡനവും നേരിടുന്ന പ്രശ്‌നങ്ങളുണ്ട്. പീഡനങ്ങള്‍ സഹിച്ചു നിശബ്ദയാകാതെ പരാതിപ്പെടാന്‍ മുന്നോട്ട് വരുന്നത് സ്ത്രീകളിലെ ജനാധിപത്യ ബോധം മൂലമാണ്.  കുടുംബത്തിലും തൊഴിലിടത്തിലും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന്  സമൂഹത്തിന് വ്യക്തമായ ധാരണയുണ്ടാവണം. സ്ത്രീകളെ അംഗീകരിക്കുന്ന സാഹചര്യത്തിലേക്ക് കുടുംബ ബന്ധങ്ങള്‍ മാറണം.
കോടതിവിധി ഉണ്ടായിരുന്നിട്ടു പോലും മകന്‍ സംരക്ഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ നല്‍കിയ  പരാതി അദാലത്തില്‍ പരിഗണിച്ചു. ലോക് അദാലത്തില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെട്ട കേസാണ് വീണ്ടും കമ്മിഷനു മുന്‍പാകെ എത്തിയത്. അമ്മയെ സംരക്ഷിക്കാന്‍ തയാറാകാത്ത മക്കള്‍ വര്‍ധിക്കുന്നുവെന്നത് ആശങ്ക ഉളവാക്കുന്നതാണ്. അമ്മയ്ക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ പോലും മക്കള്‍ തയാറാകുന്നില്ല. കേസില്‍ കോടതിവിധി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പോലീസിന് നിര്‍ദേശം നല്‍കി.
ഒരു വീട്ടില്‍ താമസിക്കുന്നവര്‍ തന്നെ രണ്ടു പരാതികളുമായി കമ്മിഷനു മുന്‍പാകെ എത്തി. പരസ്ത്രീ ബന്ധം, കുടുംബത്തെ സംരക്ഷിക്കാതിരിക്കുക, മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാതിരിക്കുക എന്നീ പരാതികളാണ്   സ്ത്രീകള്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരെ ഉന്നയിച്ചത്.  ജില്ലയില്‍ സ്ഥിരമായ കൗണ്‍സലിംഗ് സംവിധാനം വനിതാ കമ്മിഷന്റെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് അടുത്തുള്ള റീജിയണല്‍ ഓഫീസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലിടങ്ങളിലെ പരാതികള്‍ തീര്‍പ്പാക്കുന്നതിനായുള്ള ഇന്റേണല്‍ കമ്മിറ്റികള്‍ സജീവമല്ലെന്നും ഇതു പരിഹരിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവിമാര്‍ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
 എറണാകുളം ജില്ലാതല അദാലത്തില്‍ ആകെ 116 പരാതികളാണ് ലഭിച്ചത്. ഇതില്‍ 26 പരാതികള്‍ തീര്‍പ്പാക്കി. നാലു പരാതികള്‍ ജാഗ്രതാ സമിതിയുടെയും പോലീസിന്റെയും റിപ്പോര്‍ട്ടിനായും ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തിനു വേണ്ടിയും അയച്ചു. 87 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.
 അഭിഭാഷകരായ അഡ്വ. വി.എ. അമ്പിളി, പി. യമുന, പി. ലിനി മോള്‍  എന്‍.എസ്. ഹസ്‌നമോള്‍, കൗണ്‍സിലര്‍മാരായ ഷൈന മോള്‍ സേവ്യര്‍, പി. പ്രമോദ് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...