ആലപ്പുഴിൽ നവകരേള യാത്രക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാന്‍ മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തിട്ടും, അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നൽകി.
എന്നാൽ കേസ് കോടതി പരിഗണനയിൽ ആണെന്ന് വ്യക്തമാക്കി സ്പീക്കർ അടിയന്തര പ്രമേയ നോട്ടീസ് തള്ളി.
പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല.
ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.