മുൻ ഡി.ജി.പിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ അഞ്ച് വർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്.
മുൻ ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ദക്കെതിരെതിരെയാണ് കുറ്റപത്രം.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
പൊലീസ് ഡ്രൈവറായ ഗവാസ്കർ ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു സ്നിഗ്ദയുടെ ആരോപണം.
ഇത് ക്രൈംബ്രാഞ്ച് തള്ളി.
ഗവാസ്കറിനെ സ്നിഗ്ദ മർദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
2018ലായിരുന്നു കേസിന് ആസ്പദമായ സംഭവം.
തർക്കത്തെ തുടർന്ന് സ്നിഗ്ദ മൊബൈൾ ഫോൺ ഉപയോഗിച്ച് ഡ്രൈവറായ ഗവാസ്കറിന്റെ കഴുത്തിന് പിന്നിൽ അടിക്കുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.