വനിത കമ്മിഷനും പെരിങ്ങര ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന സെമിനാര്‍ 

കേരള വനിത കമ്മിഷനും പെരിങ്ങര ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന സെമിനാര്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി ഉദ്ഘാടനം ചെയ്തു. സ്ത്രീധനം എന്ന സാമൂഹിക വിപത്ത്, പുരുഷന്‍മാരിലെ മദ്യാസക്തിയും സ്ത്രീകളുടെ പ്രശ്‌നങ്ങളും എന്നീ വിഷയങ്ങളില്‍ കില റിസോഴ്‌സ്‌പേഴ്‌സണ്‍ ശാലിനി ബിജു, പ്രഗ്യ കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്  അഡ്വ. എം. പ്രഭ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
 പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ റ്റി.വി. വിഷ്ണുനമ്പൂതിരി, ജയ ഏബ്രഹാം, സുഭദ രാജന്‍, പഞ്ചായത്തംഗങ്ങളായ  എം. സി ഷൈജു, ചന്ദ്രു എസ് കുമാര്‍, ശര്‍മ്മിള സുനില്‍, ഷീന മാത്യു, അശ്വതി രാമചന്ദ്രന്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സിന്ദു ജിങ്ക ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.  

Leave a Reply

spot_img

Related articles

ബിപിൻ സി ബാബുവിനെതിരെ കേസെടുത്തു

ആലപ്പുഴ കായംകുളത്ത് സി പി എം വിട്ട് ബി ജെ പിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസെടുത്തു.ഭാര്യ മിനിസ...

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....