ആലപ്പുഴയിൽ പോലീസിനെ സംഘം ചേർന്ന്​ ആക്രമിച്ച കേസ്; പ്രതികളെ വെറുതെവിട്ടു

ഉത്സവസ്ഥലത്ത്​ മാരകായുധങ്ങളുമായി പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേർന്ന്​ ആക്രമിച്ച്​ ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ 18 പ്രതികളെ ആലപ്പുഴ അഡീഷനൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതി വെറുതെവിട്ടു.

ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട്​ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസ്​ സംഘത്തെ മാരയാധുങ്ങൾ കാട്ടി തടഞ്ഞുനിർത്തി ആക്രമിച്ചെന്ന കേസിലാണ് പ്രതികളെ വെറുതെവിട്ടത്.

2008ലാണ്​ കേസിനാസ്പദമായ സംഭവം.

മൂന്ന്​ പോലീസുകാർക്കാണ്​ പരിക്കേറ്റത്​.

ഗുരുതര പരി​ക്കേറ്റ പോലീസുകാരൻ മൂന്നാഴ്ച എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നാണ്​ പ്രോസിക്യൂഷൻ കേസ്​.

പ്രതികൾക്കെതിരെയുള്ള കുറ്റാരോപണം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപെട്ടുവെന്ന്​ കണ്ടെത്തിയാണ്​ കുറ്റാരോപിതരെ വെറുതെവിട്ടത്​.

പ്രതികൾക്കുവേണ്ടി അഭിഭാഷകരായ പി.റോയ്​, ബി.ശിവദാസ്​, ജി. പ്രിയദർശൻ തമ്പി, പി.പി. ബൈജു, വി. ദീപക് എന്നിവർ ഹാജരായി.

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...