ഇടുക്കി ജില്ലയിലെ എട്ട് കര്‍ഷകര്‍ക്ക് പുരസ്‌കാരങ്ങള്‍ 

സംസ്ഥാന ക്ഷീരസഹകാരി അവാര്‍ഡ് ചീനിക്കുഴി സ്വദേശി ഷൈന്‍ കെ.ബി.ക്ക്

ക്ഷീരവികസന വകുപ്പിന്റെ വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച അവാര്‍ഡുകളില്‍ എട്ട് അവാര്‍ഡുകള്‍ ഇക്കുറി ഇടുക്കി ജില്ലക്ക് ലഭിച്ചു.

ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി തിരുവനന്തപുരത്ത് പ്രഖ്യാപിച്ച അവാര്‍ഡുകളില്‍ അഞ്ച് വിഭാഗങ്ങളിലായാണ് ജില്ലയിലെ കര്‍ഷകര്‍ക്ക് എട്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
ക്ഷീരോല്‍പാദന രംഗത്ത് മികച്ച വിജയം കൈവരിച്ച ക്ഷീരകര്‍ഷകര്‍ക്ക് സംസ്ഥാന ക്ഷീരവികസനവകുപ്പ് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ സംസ്ഥാന ക്ഷീരസഹകാരി അവാര്‍ഡിന് ഇളംദേശം ബ്ലോക്കിലെ ഉടുമ്പന്നൂര്‍ കുറുമുള്ളാനിയില്‍ ഷൈന്‍ കെ.ബിയാണ് അര്‍ഹനായത്.

ഈ യുവകര്‍ഷകന്റെ ഡയറിഫാമില്‍ നിലവില്‍ 230 കറവപ്പശുക്കളും 55 കിടാരികളും 2 കന്നുക്കുട്ടികളും 2 എരുമകളും ഉണ്ട്.  

പ്രതിദിനം 2600 ലിറ്റര്‍ പാല്‍ ഇദ്ദേഹം ഫാമില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നുണ്ട്.

2100 ലിറ്റര്‍ പാല്‍ ഇളംദേശം ബ്ലോക്കിലെ അമയപ്ര ക്ഷീരസംഘത്തിലാണ് അളക്കുന്നത്. സംഘത്തില്‍ നിന്നും 43.52 രൂപ ശരാശരി പാല്‍വില ലഭിക്കുന്ന ഈ കര്‍ഷകന്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 720312.4 ലിറ്റര്‍ പാല്‍ ക്ഷീരസംഘത്തില്‍ അളന്നു.  

ശാസ്ത്രീയമായി നിര്‍മ്മിച്ച കാലിത്തൊഴുത്തും പൂര്‍ണ്ണമായ ഫാം യന്ത്രവല്‍ക്കരണവും 4 ഹെക്ടര്‍ സ്ഥലത്ത് പുല്‍കൃഷിയും ഇത്രയധികം പശുക്കളെ പരിപാലിക്കുന്നതിന് സഹായകരമാകുന്നു.

ചാണകം സംസ്‌കരിച്ച് പൊടിച്ച് വിപണനം നടത്തുന്നതും ഫാമിലുണ്ടാകുന്ന അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് മീന്‍ വളര്‍ത്തല്‍ പോലുള്ള മറ്റ് സംരംഭങ്ങള്‍ നടത്തുന്നതും വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ ഉപകരിക്കുന്നു.

സമ്മിശ്ര ക്ഷീരകര്‍ഷകനായ ഷൈന്‍.കെ.ബിക്ക് കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഈ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ശാസ്ത്രീയ പശു പരിപാലനത്തിലൂടെ വരുമാനം ഉറപ്പാക്കുന്ന ഈ കര്‍ഷകന്‍ കേരളത്തിലൂടനീളമുള്ള ക്ഷീരകര്‍ഷകര്‍ക്ക് മാതൃകയാണ്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.
സംസ്ഥാനത്തെ മികച്ച നോണ്‍-ആപ്കോസ് ക്ഷീര സഹകരണ സംഘങ്ങള്‍ക്കുള്ള വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡിന് ദേവികുളം ബ്ലോക്കിലെ ലക്ഷ്മി മില്‍ക്ക് പ്രൊഡ്യൂസേഴ്സ് സഹകരണ സംഘം അര്‍ഹമായി.

ഐ ഗുരുസ്വാമിയാണ് സംഘത്തിന്റെ പ്രസിഡന്റ്. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.
ജില്ലാതല അവാര്‍ഡുകളില്‍ ക്ഷീരസഹകാരി അവാര്‍ഡിന് മൂന്ന് പേരാണ് അര്‍ഹത നേടിയത്. ജനറല്‍ വിഭാഗത്തില്‍ നെടുങ്കണ്ടം ബ്ലോക്കിലെ ജിന്‍സ് കുര്യന്‍, വനിതാ വിഭാഗത്തില്‍ തൊടുപുഴ ബ്ലോക്കിലെ നിഷ ബെന്നി, എസ്.സി അല്ലെങ്കില്‍ എസ്.റ്റി വിഭാഗത്തില്‍ കട്ടപ്പന ബ്ലോക്കിലെ ചെല്ലാര്‍കോവില്‍ സ്വദേശി രാമമൂര്‍ത്തി എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

ഇരുപതിനായിരം രൂപയാണ് അവാര്‍ഡ് തുക.  ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച ആപ്കോസ് സംഘം – ചെല്ലാര്‍കോവില്‍ ക്ഷീരോല്പാദക  സഹകരണ സംഘം, ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച നോണ്‍ ആപ്കോസ് സംഘം-  ദേവികുളം ലക്ഷ്മി മില്‍ക്ക് പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഏറ്റവും കൂടിയ ഗുണനിലവാരമുളള പാല്‍ സംഭരിച്ച സഹകരണ സംഘങ്ങള്‍- കോടിക്കുളം ക്ഷീരോല്‍പാദക സഹകരണ സംഘം, അറക്കുളം ക്ഷീരോല്പാദക സഹകരണ സംഘം എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
ഫെബ്രുവരി 18 മുതല്‍ 20 വരെ ഇടുക്കി ജില്ലയിലെ അണക്കരയില്‍ നടത്തുന്ന സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് അവാര്‍ഡ് ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...