കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ മര്‍ദ്ദിച്ചു; പ്രതിക്ക് ആറ് മാസം തടവും പിഴയും

കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറെ ജോലിക്കിടയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ ജ്യൂസ് കടയിലെ ജീവനക്കാരന് ആറുമാസം തടവും 4500 രൂപ പിഴയും ശിക്ഷ. പാലക്കാട് വടക്കന്തറ നെല്ലാശ്ശേരി അര്‍ച്ചന നിവാസില്‍ കൃഷ്ണകുമാറി(45)നാണ് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി. ശ്രീജ ശിക്ഷ വിധിച്ചത്. 2016 ജൂണ്‍ അഞ്ചിന് പാലക്കാട്-പെരിന്തല്‍മണ്ണ റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസില്‍ കണ്ടക്ടറായ അബ്ദുള്‍ റഷീദിനെ ജോലിക്കിടയില്‍ ഒലവക്കോട് ബസ് സ്റ്റോപ്പിലെ കടയില്‍ ജ്യൂസ് കുടിക്കാന്‍ വിളിച്ചതില്‍ വരാത്തതിനെ ചൊല്ലിയാണ് പ്രതി ദേഹോപദ്രവം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് അന്നേദിവസം ബസിന്റെ ട്രിപ്പ് മുടങ്ങിയതിനാല്‍ യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി അയക്കുകയായിരുന്നു. ടൗണ്‍ നോര്‍ത്ത് പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പി. പ്രേംനാഥ് ഹാജരായി.

Leave a Reply

spot_img

Related articles

സിൽവർ ലൈൻ പദ്ധതിയിലെ നിർണായക യോഗം വ്യാഴാഴ്ച

ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്. എറണാകുളം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലാണ് കൂടികാഴ്ച. ഡിപിആആർ പുതുക്കി സമർപ്പിക്കാൻ കെ റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു,...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...