ടിക്കറ്റ് എടുക്കാൻ എത്തിയപ്പോഴായിരുന്നു പരുത്തുംപാറ സ്വദേശി സജി ജേക്കബിന് തെരുവ് നായയുടെ കടിയേറ്റത്.
രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
സഹോദരിയോടൊപ്പം തൽക്കാൽ എടുക്കാനെത്തിയതായിരുന്നു സജി. ടിക്കറ്റ് എടുത്ത് തിരിയവേ കൗണ്ടറിന് സമീപം കിടന്നിരുന്ന നായ സജിയെ കടിക്കുകയായിരുന്നു.
കാലിന് ആഴത്തിൽ മുറിവേറ്റ സജിയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
സംഭവത്തിൽ സജി പോലീസ് എയ്ഡ് പോസ്റ്റിലും റെയിൽവേ അതോറിറ്റിക്കും പരാതി നൽകി.