പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ജോബ് സ്‌റ്റേഷൻ ഉദ്ഘാടനം

വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി  ‘ഉറപ്പാണ് തൊഴില്‍’  സംസ്ഥാനത്തിന് മാതൃകയാണന്ന് ആരോഗ്യ,വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ജില്ലയിലെ ആദ്യത്തെ ജോബ് സ്‌റ്റേഷന്റെ ഉദ്ഘാടനം അടൂര്‍ മണ്ഡലത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്തുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ജില്ലാതലത്തില്‍ തൊഴില്‍മേളകള്‍, സ്ത്രീ സംരഭകര്‍ക്ക് പരിശീലനങ്ങള്‍ തുടങ്ങി നോളജ് ഇക്കൊണമി മിഷന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും  നടത്തിവരുന്നു.അടിസ്ഥാനസൗകര്യ വികസനവും സാധ്യമാക്കുന്നതില്‍ തൊഴില്‍ മേഖലയ്ക്ക് അതിയായ പ്രാധാന്യമുണ്ട്. ഒരു കുടുംബത്തില്‍  ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ പൂര്‍ത്തികരണത്തിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, കുടുംബശ്രീ എന്നിവ മുഖേന  സന്ദേശപ്രചാരണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ നിയമസഭാ മണ്ഡലങ്ങളും കേന്ദ്രീകരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. തിരുവല്ലയില്‍ പുളികീഴ് ബ്ലോക്ക് പഞ്ചായത്തിലും  ആറന്മുളയില്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലും കോന്നിയില്‍ മലയാലപ്പുഴ മൈക്രോ എന്റര്‍െ്രെപസസ് റിസോഴ്‌സ് സെന്ററിലും  റാന്നിയില്‍ റാന്നി ഗ്രാമപഞ്ചായത്തിലുമാണ് ജോബ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍ അന്വേഷകര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ പരിചയപെടുത്തുന്നതിലൂടെ തൊഴിലില്ലായ്മയ്ക്ക്  പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. തൊഴില്‍ രംഗത്ത്  യുവാക്കള്‍ക്ക് പുതിയ ചുവടുവെപ്പുകള്‍ നടത്താന്‍ ഈ പദ്ധതിയിലൂടെ  സാധിക്കുമെന്നും മണ്ഡലത്തില്‍ പദ്ധതിയുടെ നടത്തിപ്പ് സമയബന്ധിതമായി നടപ്പിലാക്കുമെന്നും അദേഹം പറഞ്ഞു.
എംഎല്‍എ മാരായ അഡ്വ. മാത്യു. ടി. തോമസ്, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ , അഡ്വ. പ്രമോദ് നാരായണ്‍  എന്നിവര്‍ ചടങ്ങില്‍ മുഖ്യതിഥികളായി. ചടങ്ങില്‍ വിജ്ഞാന പത്തനംതിട്ട തൊഴില്‍പദ്ധതിയുടെ ഫേസ്ബുക്ക് പേജിന്റെ ലോഞ്ചും അടൂര്‍ മണ്ഡലത്തിലെ ജോബ്‌സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഡപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി എന്ന വിഷയത്തില്‍ മുന്‍ ധനകാര്യവകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്, കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല എന്നിവര്‍  സെമിനാറുകള്‍ നയിച്ചു.
തൊഴില്‍ അന്വേഷകര്‍ക്ക് ജോലി സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന തൊഴില്‍ അവസരങ്ങള്‍ മനസ്സിലാക്കല്‍, തല്‍സമയ കൗണ്‍സിലിംഗ് സേവനങ്ങള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയ ഇടമാണ് ജോബ് സ്‌റ്റേഷനുകള്‍.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള,  അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി. എസ്. മോഹനന്‍, മുന്‍ എംഎല്‍എ കെ സി രാജാഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി ബിന്ദു ചന്ദ്രമോഹന്‍, ഗ്രാമപഞ്ചായത്ത് അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.കെ.ശ്രീധരന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രജീഷ് ആര്‍ നാഥ്, കുടുംബശ്രീ  ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍  എസ്.ആദില,  തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാര്‍ , ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ജില്ലയില്‍ തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങളുമായി
വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി

പത്തനംതിട്ട ജില്ലയില്‍ തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ നല്‍കാനായി വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി ഉറപ്പാണ് തൊഴില്‍. മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024ന്റെ തുടര്‍ച്ചയായി  ജില്ലയിലെ ഡിഡബ്ല്യൂഎംഎസ് (ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് ) പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും വരുന്ന രണ്ടു വര്‍ഷക്കാലം കൊണ്ട് തൊഴിലുറപ്പാക്കുന്ന പരിപാടിയാണിത്. സംസ്ഥാനസര്‍ക്കാരിന്റെ നോളേജ് ഇക്കണോമി മിഷനും ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് തൊഴിലന്വേഷകരെ ജോബ് സ്‌റ്റേഷനുകളില്‍ എത്തിക്കും.

കേരള നോളെജ് മിഷന്റെ ഡിഡബ്ല്യൂഎംഎസ് പ്ലാറ്റ്‌ഫോമിലെ മാച്ച്ഡ് ജോബ്‌സ് എന്ന പേജില്‍ ജില്ലയ്ക്കുവേണ്ടി 5700ല്‍പ്പരം വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ പ്രത്യേകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ജില്ലയില്‍ ചുരുങ്ങിയത് 5000 തൊഴിലന്വേഷകര്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

കരിയര്‍ കൗണ്‍സിലര്‍മാര്‍, നോളെജ് മിഷന്റെ സീനിയര്‍ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവരുടെ ടീം ജോബ് സ്‌റ്റേഷനില്‍ സജ്ജമായിരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് യോജിച്ച കരിയര്‍ എന്താണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന കരിയര്‍ അസസ്‌മെന്റ് , പ്ലാറ്റ്‌ഫോമില്‍ ലഭ്യമായിട്ടുള്ള എല്ലാ തൊഴിലവസരങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങള്‍ മനസ്സിലാക്കുന്നതിനും അപേക്ഷിക്കുന്നതിനുമുള്ള സഹായം, പട്ടികജാതിപട്ടികവര്‍ഗ വിഭാഗം, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളിലുള്ള തൊഴിലന്വേഷകര്‍ക്കുള്ള പ്രത്യേക പദ്ധതികളെപ്പറ്റിയുടെ വിവരങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ജോബ് സ്‌റ്റേഷനില്‍ നിന്നും ലഭ്യമാണ്. ജില്ലയിലെ ആദ്യജോബ് സ്‌റ്റേഷന്റെ ഉദ്ഘാടനം അടൂര്‍ മണ്ഡലത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ജില്ലയില്‍ മറ്റു മണ്ഡലങ്ങളിലും ജോബ് സ്‌റ്റേഷനുകള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകും.

Leave a Reply

spot_img

Related articles

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...