കാറിന്റെ വിലയും ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം

ഇലക്ട്രിക് കാറിന് മൈലേജില്ല, ബാറ്ററി തുടർച്ചയായി മാറി; കാറിന്റെ വില നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം: ഇലക്ട്രിക് നെക്‌സോൺ കാറിന് കമ്പനി വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കാതിരിക്കുകയും ബാറ്ററി തുടർച്ചയായി കേടാവുകയും ചെയ്തുവെന്നു കാട്ടി വൈക്കം സ്വദേശി നൽകിയ പരാതിയിൽ കാറിന്റെ വിലയും ഒരുലക്ഷം രൂപയും ടാറ്റാ മേട്ടോഴ്‌സ് നഷ്ടപരിഹാരമായി നൽകാൻ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്.
വൈക്കം ആറ്റുമംഗലം സ്വദേശിയായ ജോബി വർഗീസിന്റെ പരാതിയിൽ ആണ്  16,85,950/ രൂപയും നഷ്ടപരിഹാരമായി 1,00,000/ രൂപയും ടാറ്റാ മോട്ടോഴ്‌സസ് പരാതിക്കാരന് നൽകണമെന്നു വി.എസ് മനുലാൽ പ്രസിഡന്റും ആർ.ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടത്.
  2021 ഡിസംബറിൽ ജോബി കോട്ടയം കോടിമതയിൽ പ്രവർത്തിക്കുന്ന എം.കെ. മോട്ടോഴ്‌സിൽനിന്ന് ഇൻഷുറൻസ് പ്രീമിയം ഉൾപ്പടെ 18,64,682/- രൂപ നൽകി ടാറ്റാ നെക്‌സോൺ ഇ.വി. എക്‌സ്് സെഡ് എന്ന എന്ന ഇലക്ട്രിക് കാർ വാങ്ങി. കാറിന് ഒറ്റചാർജിൽ 310 കി.മീ. മൈലേജ് ആണ് മാധ്യമപരസ്യങ്ങളിൽ കമ്പനി വാഗ്ദാനം നൽകിയിരുന്നത്. വാഹനം വാങ്ങി ഏഴുമാസത്തിനകം 1571 കിലോമീറ്റർ ഓടുന്നതിനിടയിൽ മൂന്നുപ്രാവശ്യം ബാറ്ററി തകരാറിലായതിനെത്തുടർന്നു ബാറ്ററി മൂന്നുതവണ മാറ്റിവച്ചുവെന്നു പരാതിയിൽ പറഞ്ഞു.
 ഇലക്ട്രിക് കാറിന്റെ പ്രധാനഭാഗമായ ബാറ്ററി തകരാറായി ബ്രേക്ഡൗൺ ആകുന്നത് നിർമാണത്തിലെ അപാകതയാണ്. അതോടൊപ്പം തന്നെ ബാറ്ററിക്ക് വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കുന്നില്ലായെന്നും കമ്മിഷൻ കണ്ടെത്തി. പുതിയ വാഹനം തുടർച്ചയായി ബ്രേക്ഡൗൺ ആയി വഴിയിൽകിടക്കുന്നതും അതു പരിഹരിക്കാൻ നിരന്തരം വർക്‌ഷോപ്പിൽ പോകുന്നതും വാഹന ഉടമയ്ക്ക് ശാരീരികവും മാനസികവും സാമ്പത്തികമായും കഷ്ടനഷ്ടങ്ങൾ ഉണ്ടാക്കുന്നുവെന്നും കമ്മിഷൻ വിലയിരുത്തി. വാഹനനിർമാതാക്കൾ ബാറ്ററിക്ക് നൽകുന്ന വാറന്റി 1,60,000 കി.മീ. ആണ്. ഈ കാലയളവിനുള്ളിൽ തുടർച്ചയായി വാഹനം കേടാകുന്നത് നിർമ്മാണത്തിലെ അപാകതയാണെന്നും കണ്ടെത്തിയ കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.

Leave a Reply

spot_img

Related articles

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...