അമേഠിയിൽ വീണ്ടും സ്മൃതി ഇറാനിയും രാഹുൽ ഗാന്ധിയും

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉത്തർപ്രദേശിലെ തൻ്റെ ലോക്‌സഭാ മണ്ഡലമായ അമേഠിയിൽ നാലു ദിവസത്തെ സന്ദർശനം ഇന്ന് ആരംഭിച്ചു. ഇന്നു തന്നെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അമേഠിയിൽ പ്രവേശിക്കുന്നു. രണ്ടു പേരും ഒരുമിച്ച് അമേഠിയിൽ എത്തുന്നു എന്നതാണ് രസകരം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ കോട്ടയായിരുന്ന അമേഠിയിൽ നിന്ന് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി.

2019ൽ സ്ഥാനമൊഴിയുന്നതിന് മുമ്പ് 15 വർഷത്തോളം അമേഠിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിൽ എത്തിയിരുന്നു രാഹുൽ. രണ്ട് വർഷത്തിന് ശേഷമാണ് ഇരു നേതാക്കളും തമ്മിൽ ഒന്നിച്ച് മണ്ഡസത്തിലെത്തുന്നത്. 2022 ഫെബ്രുവരിയിൽ, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക പരിപാടികളിൽ പങ്കെടുക്കാൻ ഇറാനിയും രാഹുലും അമേഠിയിലെത്തിയിരുന്നു. 2022ന് ശേഷം ഇത് രണ്ടാം തവണയാണ് ഇരു നേതാക്കളും ഒരേ സമയം അമേഠിയിൽ എത്തുന്നത്.

തൻ്റെ നാല് ദിവസത്തെ സന്ദർശന വേളയിൽ, സ്മൃതി നിരവധി ഗ്രാമങ്ങളിലെ ആളുകളുമായി ആശയവിനിമയം നടത്തുകയും ഫെബ്രുവരി 22 ന് തൻ്റെ വീട് പാല് കാച്ചുന്ന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യും. 2019ലെ തിരഞ്ഞെടുപ്പിന് അവിടെ വീട് നിർമിച്ച് താമസക്കാരിയാകുമെന്ന് സ്മൃതി വോട്ടർമാർക്ക് വാഗ്ദാനം നൽകിയിരുന്നു. അതേസമയം, ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അമേഠിയിൽ എത്തുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. അമേഠിയിൽ രാഹുൽ റോഡ് ഷോയും പൊതുയോഗവും നടത്തും.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...