വയോജനങ്ങള്‍ വഴികാട്ടികള്‍: മന്ത്രി റോഷി അഗസ്റ്റിന്‍

വയോജനങ്ങള്‍ നാടിന്റെ വഴികാട്ടികളാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഓര്‍മ്മച്ചെപ്പ് 2024 എന്ന പേരില്‍ കാമാക്ഷി പഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം തങ്കമണി പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയോജനങ്ങള്‍ക്ക് ഏറെ കരുതലും സ്‌നേഹവും നല്‍കേണ്ടതുണ്ട്. മുന്നില്‍ വെളിച്ചമായി മുതിര്‍ന്നവര്‍ നടക്കുമ്പോഴാണ് നമ്മുടെ ജീവിതത്തില്‍ വെളിച്ചം തെളിയുക. വിവിധ ജീവിത സാഹചര്യങ്ങളില്‍ കൂടി കടന്ന് പോയി പലവിധ ബുദ്ധിമുട്ടുകള്‍ അതിജീവിച്ചവരാണ് നമ്മുടെ വയോജനങ്ങള്‍. അവര്‍ക്കായി വിവിധ സഹായ പ്രവര്‍ത്തനങ്ങള്‍ ഐസിഡിഎസും പഞ്ചായത്തും മുഖാന്തരം സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. വയോജനങ്ങളുടെ വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുവാന്‍ കാമാക്ഷി പഞ്ചായത്തിന്റെ ഓര്‍മ്മച്ചെപ്പ് പരിപാടിക്ക് സാധിച്ചതായും മന്ത്രി പറഞ്ഞു.
കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  റെജി മുക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ് 90 വയസ്സിന് മുകളില്‍ പ്രായമുള്ള വയോജനങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. ഏലിക്കുട്ടി ഏറത്ത്, പുളിക്കല്‍ പാപ്പച്ചന്‍ മൈക്കിള്‍, തെങ്ങനാമുക്കേല്‍ ഭാരതി പി.കെ, വെള്ളാപ്പള്ളില്‍ ത്രേസ്യാമ്മ ജോസഫ്, സുമതി പുത്തന്‍പുരയ്ക്കല്‍, ദാമോദരന്‍ ഒറ്റത്തെങ്ങില്‍, മറിയക്കുട്ടി കൊല്ലംപറമ്പില്‍ തുടങ്ങിയവരെയാണ് ആദരിച്ചത്.
വയോജനങ്ങള്‍ക്കായി സൗജന്യ നേത്രപരിശോധന, കൗണ്‍സിലിംഗ്, ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ ക്യാമ്പ്,  ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ്,  പെന്‍ഷന്‍ അദാലത്ത് തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സിബിച്ചന്‍ തോമസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിന്റാമോള്‍ വര്‍ഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസ്സി കാവുങ്കാല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, കാമാക്ഷി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷേര്‍ളി ജോസഫ്, അജയന്‍ എന്‍. ആര്‍, ജോസ് തൈച്ചേരില്‍, ജിന്റു ബിനോയി, കാമാക്ഷി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആല്‍ബര്‍ട്ട് ചാക്കോ, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, കാമാക്ഷി ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍, വിവിധ സാമൂഹിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...