എൻ കെ കുര്യന് അവാർഡ്

രാജ്യത്തെ പ്രമുഖ കാര്‍ഷിക ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎആര്‍ഐ-IARI) ഏര്‍പ്പെടുത്തിയ ഇന്നവേറ്റിവ് ഫാര്‍മര്‍ അവാര്‍ഡ് 2024 ന് മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍ കെ കുര്യൻ അർഹനായി.

മാര്‍ച്ച് ഒന്നിനാണ് പുരസ്‌കാരം നല്‍കുക.

1905 മുതല്‍ ബിഹാറിലെ പുസ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗവേഷണ സ്ഥാപനമാണ് ഐഎആര്‍ഐ.

രാജ്യത്തെ ഉന്നത കാര്‍ഷിക പുരസ്‌കാരങ്ങളിലൊന്നായി കരുതപ്പെടുന്ന ഈ അവാർഡിനാണ്

കേരളത്തില്‍ നിന്ന് കുര്യച്ചൻ അര്‍ഹനായത്.

എന്‍ കെ കുര്യൻ്റെ ഉടമസ്ഥതയിൽ കോട്ടയം കടുത്തുരുത്തിയില്‍ പ്രവർത്തിക്കുന്ന മാംഗോ മെഡോസ് ലോകത്തെ ആദ്യ അഗ്രിക്കള്‍ച്ചറല്‍ തീം പാര്‍ക്കാണ്.

30 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മാംഗോ മെഡോസ് പാര്‍ക്കില്‍ 4500 ഇനങ്ങളില്‍ പെട്ട സസ്യങ്ങളും മരങ്ങളുമുണ്ട്.

Leave a Reply

spot_img

Related articles

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...