നാളെ കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവ് വയനാട്ടിൽ

വയനാട്ടില്‍ തുടരെയുണ്ടാകുന്ന വന്യ ജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി നാളെ വയനാട്ടിലെത്തുക.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഭൂപേന്ദര്‍ യാദവ് ജില്ലയിലേക്ക് എത്തുന്നത്.

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രി, സംസ്ഥാനത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു ചേര്‍ക്കും.

നേരത്തെ പ്രശ്‌നപരിഹാരത്തിന് കേന്ദ്ര ഇടപെടല്‍ ആവശ്യമാണെന്ന് സംസ്ഥാന വനം മന്ത്രി പറഞ്ഞിരുന്നു.

ജനങ്ങളുടെ സുരക്ഷക്കും സ്വത്തിനും വന്യമൃഗ ആക്രമണം ഭീഷണിയായ സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി സമഗ്ര പദ്ധതി രൂപീകരിക്കണമെന്ന് വയനാട് എം.പിയായ രാഹുല്‍ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.

Leave a Reply

spot_img

Related articles

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...