വർക്കല ബീച്ചിൽ റഷ്യൻ യുവതിക്ക് ദാരുണാന്ത്യം

വർക്കല ബീച്ചിൽ തിരയിൽപ്പെട്ട് വിനോദസഞ്ചാരിയായ റഷ്യൻ യുവതിക്ക് ദാരുണാന്ത്യം.

വർക്കല ഇടവ വെറ്റക്കട ബീച്ചിൽ കുളിക്കുന്നതിനിടെയാണ് തിരയിൽപ്പെട്ട് വിനോദസഞ്ചാരി ദാരുണാന്ത്യം.

റഷ്യൻ സ്വദേശിനി അൻഷെലിക്ക (52) ആണ് മരിച്ചത്.

ഇന്നു രാവിലെ 11.30ഓടെയാണ് അപകടം.

സുഹൃത്തായ മറ്റൊരു റഷ്യൻ യുവതിക്കൊപ്പം കടലിൽ കുളിക്കുമ്പോൾ അൻഷെലിക്ക ശക്തമായ തിരയിൽപ്പെടുകയായിരുന്നു.

ഈ സ്ത്രീയുടെ ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ട്.

തിരയിൽപെട്ട് അപകടം സംഭവിച്ചതാണെന്ന് പ്രാഥമിക നിഗമനം.

മരിച്ച സ്ത്രീക്ക് 35നും 40നും ഇടയിലാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു.

യുവതി അവശ നിലയിൽ നീന്തുന്നത് തീരത്ത് സർഫിങ് നടത്തുന്ന സംഘം കാണുകയായിരുന്നു.

സർഫിങ് സംഘത്തിൽ ഉള്ളവർ കടലിലേക്ക് നീന്തി ഇവരെ കരയ്ക്കെത്തിച്ചു കൃത്രിമ ശ്വാസം നൽകി തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അയിരൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

ഇടവയിലെ ഒരു റിസോർട്ടിൽ താമസിച്ചു വരികയായിരുന്ന യുവതിയാണ് മരിച്ചത്.

നീന്തുന്നതിനിടെ അപകടത്തില്‍ പെട്ടതാണോ, യുവതിയുടെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...