സിപിഐ സ്ഥാനാർത്ഥി ലിസ്റ്റ് തിങ്കളാഴ്ച

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും.

സ്ഥാനാർത്ഥി പട്ടിക തയാറാക്കിനൽകാൻ ജില്ലാ കൗണ്‍സിലുകൾ ചേരാൻ ഇന്നത്തെ സംസ്ഥാന എക്സിക്യൂട്ടിവ് നിർദ്ദേശം.

തിരുവനന്തപുരം മണ്ഡലത്തിൽ പന്ന്യൻ രവീന്ദ്രനോടൊപ്പം മന്ത്രി ജി ആർ അനിലിനെയും പരിഗണിക്കുന്നുണ്ട്.

സിപിഐഎം സ്ഥാനാർത്ഥികളെ തീരുമാനിച്ചതിന് പിന്നാലെയാണ് സിപിഐയും സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കുന്നത്.

ജില്ലകളിൽ നിന്ന് മൂന്നംഗ സാധ്യതാ പട്ടിക സ്വീകരിച്ച് സംസ്ഥാന നേതൃയോഗങ്ങൾ ചർച്ചചെയ്ത് അന്തിമ തീരുമാനം എടുക്കുന്നതാണ് പാർട്ടിയുടെ രീതി.

ഇതുപ്രകാരം ജില്ലാ കൗണ്‍സിൽ ചേർന്ന് പട്ടിക തയാറാക്കി നൽകാൻ സംസ്ഥാന എക്സിക്യൂട്ടിവ് നിർദ്ദേശം നൽകും.

പാർട്ടി മത്സരിക്കുന്ന നാല് സീറ്റുകളിൽ തിരുവനന്തപുരം, വയനാട് മണ്ഡലങ്ങളിൽ യോഗ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഇതുവരെയുമായിട്ടില്ല.

തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻെറ പേര് പരിഗണിച്ചിരുന്നു പക്ഷെ അദ്ദേഹം വഴങ്ങിയിട്ടില്ല.

ഇപ്പോൾ മന്ത്രി ജി ആർ അനിലിൻെറ പേരാണ് സജീവം.

തൃശൂരിൽ വി എസ്. സുനിൽകുമാറും മാവേലിക്കരയിൽ സി എ അരുൺകുമാറും സ്ഥാനാർത്ഥിയാകും.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു; കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക്...

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...