കോട്ടയം: സംസ്ഥാന യുവക്ഷേമ ബോർഡ് കലാഭവൻ മണിയുടെ സ്മരണാർഥം ‘മണിനാദം 2023’ നാടൻപാട്ടു മത്സരം സംഘടിപ്പിക്കുന്നു. കോട്ടയം ജില്ലയിലെ യുവജന ക്ലബുകളുടെ പങ്കാളിത്തത്തോടെയാണ് നാടൻപാട്ടു മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവർ പതിനെട്ടിനും നാൽപതിനും മധ്യേ പ്രായമുള്ളവരായിരിക്കണം. പരമാവധി 10 പേർക്ക് പങ്കെടുക്കാം. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിനെ സംസ്ഥാനതല മത്സരത്തിനു നാമനിർദേശം ചെയ്യും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ക്ലബുകളുടെ ടീമുകൾക്കും 25000,10,000,5000 രൂപ യഥാക്രമം സമ്മാനമായി ലഭിക്കും. സംസ്ഥാനതലമത്സരത്തിൽ യഥാക്രമം ഒരു ലക്ഷം,75,000, 50,000 രൂപയാണ് സമ്മാനമായി ലഭിക്കുക.പങ്കെടുക്കാൻ താൽപര്യമുള്ള ക്ലബുകൾ ഫെബ്രുവരി 26 ന് മുമ്പായി ktym.ksywb@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലോ ജില്ലാ യുവജനകേന്ദ്രം ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകണം. ഫോൺ: 0481-2561105,9446100081