പാലാരിവട്ടം മേല്‍പ്പാലം അഴിമതി; അപ്പീൽ വിധി ഇന്ന്

പാലാരിവട്ടം മേൽപ്പാലം അഴിമതി; ആ‍ർഡിഎസ് നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിനെ തുടര്‍ന്ന് ആര്‍ഡിഎസ് പ്രൊജക്ടിനെ കരിമ്പട്ടികയില്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്.

ആർഡിഎസ് പ്രോജക്ട് നൽകിയ അപ്പീലിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് വിധി പറയുന്നത്.

കമ്പനിയുടെ എ ക്ലാസ് ലൈസന്‍സ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി.

ഈ തീരുമാനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ അപ്പീലിൽ ആണ് വിധി പറയുന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം അനുസരിച്ച് അഞ്ചുവര്‍ഷത്തേക്ക് ആണ് ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തിയത്.

ആര്‍ഡിഎസിന് കമ്പനി പേരിലോ ബിനാമി പേരിലോ സര്‍ക്കാരിന്റെ ടെന്‍ഡറുകളില്‍ പങ്കെടുക്കാനാവില്ല.

2023 ഫെബ്രുവരിയിലാണ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തിയത്.

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയില്‍ ആര്‍ഡിഎസിന്റെ പങ്ക് നേരത്തെ വ്യക്തമായിരുന്നു.

ഇതേത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആര്‍ഡിഎസ് പ്രൊജക്ട് എംഡി സുമിത് ഗോയല്‍ ഒന്നാംപ്രതിയാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച പാലാരിവട്ടം പാലം വൈകാതെ തകര്‍ന്നു.

കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അഞ്ചാം പ്രതിയാണ്.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...