ആലപ്പുഴ കായംകുളത്ത് ദേശീയപാതയിൽ കെഎസ്ആർടിസി ബസിനു തീപിടിച്ചു.
എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്.
കരുനാഗപ്പള്ളിയിൽനിന്നു തോപ്പുംപടിക്കു പോയ ബസിനാണു തീപിടിച്ചത്.
ബസ് പൂർണമായി കത്തിനശിച്ചു.
തീപടരും മുൻപ് യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആർക്കും പരുക്കില്ല.