രോഗിയുമായി പോയ ആംബുലൻസിന്റെ ടയർ ഊരിത്തെറിച്ച് അപകടം.
ഊരി പോയ ടയർ പതിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
പള്ളിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലൻസിൻ്റെ ടയർ ഊരി തെറിക്കുകയായിരുന്നു.
ഊരിത്തെറിച്ച് ടയർ അതുവഴി പോവുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികൻ ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന ഓടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.