മലമ്പുഴ ഉദ്യാന ജീവനക്കാര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു

മലമ്പുഴ ഉദ്യാനത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 23 മുതല്‍ 28 വരെ നടത്തിയ ഫ്ളവര്‍ ഷോ പൂക്കാലം 2024 ല്‍ പങ്കെടുത്ത ഉദ്യാനത്തിലെ ജീവനക്കാര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

എ. പ്രഭാകരന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പുഷ്പമേളയില്‍ മികച്ച ജനപങ്കാളിത്തം ഉണ്ടായെന്നും മലമ്പുഴയുടെ പഴയ പ്രതാപം തിരിച്ചെടുക്കാനുള്ള പ്രചോദനമായി മേള മാറിയെന്നും എം.എല്‍.എ പറഞ്ഞു.

പുഷ്പമേള എന്ന ആശയം വലിയ വിജയമാക്കി തീര്‍ക്കാനായെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. ജീവനക്കാരുടെ ഉള്‍പ്പെടെ കൂട്ടായ പ്രവര്‍ത്തനം ഫ്‌ളവര്‍ ഷോയുടെ വിജയത്തിന് കാരണമായി.

മലമ്പുഴ ഉദ്യാനത്തില്‍ സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭ്യമാക്കി ഘട്ടം ഘട്ടമായി ചെയ്യേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മേള പ്രചോദനമായെന്നും വരും വര്‍ഷങ്ങളില്‍ ന്യൂനതകള്‍ പരിഹരിച്ച് കൂടുതല്‍ ഭംഗിയായി പുഷ്പമേള സംഘടിപ്പിക്കണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു.
പുഷ്പമേളയില്‍ 15 സ്വകാര്യ നഴ്സറികളുടെ പൂക്കളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് നടന്നത്. പാലക്കാടിന്റെ തനത് വിഭവങ്ങളും ഗോത്ര വിഭവങ്ങളും ഉള്‍പ്പെടുത്തി ഹരിത ചട്ടങ്ങളനുസരിച്ച് ആറ് ഫുഡ് സ്റ്റാളുകളും സന്ദര്‍ശകര്‍ക്ക് ഗാനങ്ങള്‍ ആലപിക്കുന്നതിനായി പാട്ടുപുരയും വൈകുന്നേരങ്ങളില്‍ കലാപരിപാടികളും ഉണ്ടായിരുന്നു.

മേള കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഉദ്യാനത്തിനകത്ത് മലമ്പുഴ ആശ്രമം സ്‌കൂള്‍, മലമ്പുഴ ലീഡ് കോളെജ്, മുണ്ടൂര്‍ യുവക്ഷേത്ര കോളെജ്, ചിറ്റൂര്‍ ഗവ കോളെജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ വരച്ച ചുമര്‍ചിത്രങ്ങളും ഒരുക്കിയിരുന്നു.
മലമ്പുഴ ഉദ്യാനത്തില്‍ നടന്ന ഉപഹാര വിതരണ പരിപാടിയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...