ഇത്തവണ ആറ്റുകാൽ പൊങ്കാല ഞായറാഴ്ച

ആറ്റുകാൽ പൊങ്കാല (Attukal Pongala 2024)നാളെ : ലക്ഷക്കണക്കിന് വനിതകള്‍ പൊങ്കാല അർപ്പിക്കാൻ അനന്തപുരിയിലേക്ക്.

പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ. ലക്ഷക്കണക്കിന് വനിതകൾ നാളെ അമ്മക്ക് പൊങ്കാല അർപ്പിച്ച് ആത്മനിർവൃതി നേടും.
കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ചേരുന്ന പൊങ്കാല ദിനം ‌ഞായർ കൂടി ആയതിനാല്‍ തിരക്കേറും.

ക്ഷേത്ര പരിസരത്തും ചുറ്റുപാടുകളിലും പൊങ്കാല അടുപ്പുകള്‍ രണ്ടു നാള്‍ മുമ്പേ നിരന്നുകഴിഞ്ഞു.

ദൂരദേശങ്ങളില്‍ നിന്നും പൊങ്കാല അർപ്പിക്കാനായി ഭക്തർ ഇന്നലെ മുതല്‍ എത്തിത്തുടങ്ങി. ശരീരവും മനസും അമ്മയില്‍ അർപ്പിച്ച്‌ പൊങ്കാല സമർപ്പണത്തിനുള്ള നിമിഷത്തിനായുള്ള കാത്തിരിപ്പാണ് ഇനി.

നാളെ രാവിലെ 10.30ന് പണ്ടാര അടുപ്പില്‍ തീപകരും. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം. ഇന്നലെ ദേവീദർശത്തിനുള്ള തിരക്ക് സകല നിയന്ത്രണങ്ങളും തെറ്റിച്ചു. ബാരിക്കേഡിന് പുറത്തേക്കും ഭക്തരുടെ നിര നീണ്ടു. ഇന്നും നാളെയും ഭക്തജനങ്ങളുടെ തിരക്ക് പാരമ്യത്തിൽ എത്തും. വൻ സുരക്ഷാ സന്നാഹമാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...