വയോധികയെ ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ സഹോദരിയുടെ മകൻ അറസ്റ്റില്‍.
തൃശൂർ ശ്രീകൃഷ്ണപുരത്താണ് സംഭവം.
ശ്രീകൃഷ്ണപുരം സ്വദേശി ശ്യാംലാല്‍ (34) ആണ് പിടിയിലായത്. തങ്കമണി (67) നെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
ബുധനാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. മാനസിക അസ്വാസ്ഥ്യമുള്ള തങ്കമണി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരിച്ചത്. ശ്വാസതടസമായിരുന്നു മരണകാരണം.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരുടെ പാരാതി ഉയർന്നിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്ക് വിധേയമാക്കുകയായിരുന്നു. പിന്നാലെയാണ് മരണം ശ്വാസം മുട്ടിയാണെന്ന് തെളിഞ്ഞത്.
തുടർന്ന് ആശുപത്രിയില്‍ പോകുമ്പോള്‍ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ശ്യാംലാലിനെ ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.