നീതി തേടി യുവതി ഹൈക്കോടതിയില്‍

ആണ്‍കുട്ടി ജനിക്കാൻ നിർബന്ധിച്ച്‌ ഏത് സമയത്ത് ശാരീരിക ബന്ധത്തിലേർപ്പെടണമെന്ന് ചൂണ്ടികാട്ടി ഭർതൃവീട്ടുകാർ നല്‍കിയ കുറിപ്പില്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ യുവതിയുടെ ഹര്‍ജി.

ഗർഭസ്ഥ ശിശുവിന്‍റെ ലിംഗ നിർണ്ണയം വിലക്കുന്ന നിയമ പ്രകാരം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും യുവതി ഹർജിയില്‍ പറയുന്നു. കൊല്ലം സ്വദേശി നല്‍കിയ ഹർജിയില്‍ ഹൈക്കോടതി സർക്കാറിനോട് റിപ്പോർട്ട് തേടി.2012 ലായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹർജിക്കാരിയായ കൊല്ലം സ്വദേശിയുടെ വിവാഹം നടന്നത്. വിവാഹ ശേഷം ഭർതൃവീട്ടില്‍ വെച്ച്‌ ഭർത്താവിന്‍റെ അച്ഛനും അമ്മായിയമ്മയും ചേർന്ന് ഒരു ഇംഗ്ലീഷ് മാസികയിലെ കുറിപ്പ് നല്‍കിയെന്നാണ് യുവതി പറയുന്നത്.

നല്ല ആണ്‍കുഞ്ഞ് ജനിക്കാൻ ഏത് സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏർപ്പെടണമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. കത്തില്‍ തനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും ദാമ്ബത്യജീവിതം തകരാതിരിക്കാൻ പ്രതികരിച്ചില്ല. ഭർത്താവിനൊപ്പം പിന്നീട് ലണ്ടനില്‍പോയ താൻ 2014ല്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍, തുടർന്നങ്ങോട്ട് വലിയ മാനസിക പീഡനം നേരിടേണ്ടിവന്നെന്നും പെണ്‍കുട്ടിയായതിനാല്‍ ഭർത്താവ് യാതൊരു ഉത്തരവാദിത്തവും നിർവഹിക്കുന്നില്ലെന്നും ഹർജിക്കാരി പറയുന്നു.
ഗർഭസ്ഥ ശിശുവിന്‍റെ ലിംഗനിർണ്ണയം നടത്തുകയും ആണ്‍കുട്ടിയെ ഗർഭം ധരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് പെണ്‍കുട്ടിയുടെ അവകാശങ്ങളും മാനുഷിക അന്തസ്സും ലംഘിക്കുന്നതാണെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. ഇത് ഗർഭസ്ഥ ശിശുവിന്‍റെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നതും ഇക്കാര്യത്തില്‍ കോടതി ഇടപെടണമെന്നുമാണ് ഹർജിക്കാരിയുടെ ആവശ്യം.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...