വീട്ടിനകത്ത് മരിച്ച നിലയില്‍

ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി.

കോയമ്പത്തൂർ കൗണ്ടംപാളയം ജവഹർ നഗറില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി.

ഗണേശൻ (65), ഭാര്യ വിമല (55), മകള്‍ ദിയ ഗായത്രി (25) എന്നിവരാണ് മരിച്ചത്.

ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി കൗണ്ടംപാളയം പോലീസ് പറഞ്ഞു. കേക്കില്‍ വിഷം പുരട്ടി കഴിച്ചതാണെന്ന് പോലീസ് പറയുന്നു.

ഒരു വർഷം മുമ്ബ് വിവാഹിതയായ ദിയ ഗായത്രിയും ഭർത്താവും തമ്മില്‍ തെറ്റിപ്പിരിഞ്ഞിരുന്നു. ഇതോടെ കുറച്ചു ദിവസമായി ദിയ വീട്ടുകാർക്ക് ഒപ്പമാണ് താമസിക്കുന്നത്. ഇതിലുള്ള മനോവിഷമമാവാം മരണത്തിന് കാരണമെന്ന് സൂചനയുണ്ട്.
കഴിഞ്ഞദിവസം ഗണേശന്റെ സഹോദരൻ പലതവണ ഫോണ്‍ ചെയ്തിട്ടും എടുക്കാത്തതിനെത്തുടർന്ന് നേരിട്ട് വീട്ടില്‍ വന്നപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടു. ഉടൻ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

Leave a Reply

spot_img

Related articles

ദേവേന്ദ്ര ഫഡ്നാവീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി

ദേവേന്ദ്ര ഫഡ്നാവീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി . ബി.ജെ പി നിയമസഭാകക്ഷി ഫഡ്നാവിസിനെ മുഖ്യ മന്ത്രിയായി തെരെഞ്ഞെടു ത്തു. സത്യപ്രതിജ്ഞ നാളെ വൈകുന്നേരം 5 ന്...

സംഭല്‍ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞു

സംഭല്‍ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞു. ഗാസിപൂർ അതിർത്തിയില്‍ വച്ചാണ് കോണ്‍ഗ്രസ് സംഘത്തെ തടഞ്ഞത്. സംഭാലില്‍ നിരോധനാജ്ഞ നിലവിലിരിക്കെ, ജില്ലയിലേക്കുള്ള യാത്രാമധ്യേ...

മാസപ്പടി കേസ് :ദില്ലി ഹൈക്കോടതി അന്തിമവാതം ഇന്ന് കേൾക്കും

പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎൽ ഹര്‍ജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും. ഹർജിയിൽ...

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാരുടെ സംഘം ഇന്ന് സംഭല്‍ സന്ദർശിക്കും

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാരുടെ സംഘം ഇന്ന് ഉത്തർ പ്രദേശിലെ സംഭല്‍ സന്ദർശിക്കും. വയനാട് എം പി പ്രിയങ്കാ...