ഹാപ്പി ആയ പക്ഷി

മൈന
തവിട്ടുനിറമുള്ള മൈന നമ്മുടെ നാട്ടിന്‍പുറങ്ങളിലും പട്ടണപ്രദേശങ്ങളിലും കാണപ്പെടുന്നു. മൈനയുടെ തല, കഴുത്ത്, നെഞ്ച്, വാല്‍ എന്നിവയ്ക്ക് കറുപ്പുനിറമാണ്.

കൊക്കിനും കാലുകള്‍ക്കും മഞ്ഞനിറമാണ്. കണ്ണിനു ചുറ്റും മഞ്ഞഅടയാളവുമുണ്ട്.

ഇന്ത്യ, ശ്രീലങ്ക, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ മൈനകള്‍ വസിക്കുന്നു. മൈനകളെ ഇണക്കിവളര്‍ത്താറുമുണ്ട്. പരിശീലിപ്പിച്ചാല്‍ തത്തകളെപ്പോലെ മൈനകളെ സംസാരിപ്പിക്കാനും കഴിയും.
ഹാപ്പി ആയ പക്ഷി
മൈനകള്‍ പൊതുവെ ആഹ്ളാദിക്കുന്ന പക്ഷികളാണ്. സന്തോഷം എന്നര്‍ത്ഥമുള്ള മദന എന്ന വാക്കില്‍ നിന്നാണ് മൈന വാക്കിന്‍റെ ഉത്ഭവം.

ഏതു ശബ്ദവും അനുകരിക്കാന്‍ ഇവ സമര്‍ത്ഥരാണ്. ശരീരത്തിന്‍റെ നീളം ഏകദേശം 25 സെന്‍റീമീറ്റര്‍. തൂക്കം ഏതാണ്ട് 170-260 ഗ്രാം. നടക്കുമ്പോള്‍ ഓരോ കാലും പതുക്കെ പൊക്കിവെച്ചാണ് ഇവയുടെ നടപ്പ്.

നടക്കുമ്പോള്‍ ശരീരത്തിന് ഒരു ചെരിവുണ്ടാകും. ആണ്‍മൈനയും പെണ്‍മൈനയും തമ്മില്‍ കാഴ്ചയില്‍ വലിയ വ്യത്യാസമില്ല.
ആഹാരം
പ്രാണികള്‍, ഉരഗങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവയാണ് മൈനകളുടെ ഭക്ഷണം. പ്രാണികളില്‍ ഇവയ്ക്ക് പ്രിയം പുല്‍ച്ചാടികളാണ്. പുല്‍ച്ചാടി വേട്ടക്കാരെന്ന വിളിപ്പേരും മൈനകള്‍ക്കുണ്ട്.

പുല്‍ച്ചാടിയെ കൂടാതെ ഒച്ച്, മൂട്ട, പുഴുക്കള്‍, ഈച്ച എന്നിവയെയും ഇവയ്ക്കിഷ്ടമാണ്. മണ്ണില്‍ കൂടി നടന്നാണ് പ്രാണികളെ പിടിച്ചുതിന്നുന്നത്.
കൂടു കൂട്ടലും മുട്ടയിടലും
ആണ്‍മൈനയും പെണ്‍മൈനയും ചേര്‍ന്നാണ് മുട്ടയിടാനുള്ള കൂടു കൂട്ടുന്നത്. ഇല, പുല്ല്, ചുള്ളിക്കമ്പ് എന്നിവ ചേര്‍ത്താണ് കൂടു കെട്ടുന്നത്. നാട്ടിന്‍പുറത്തെ ചില മൈനകള്‍ ടിഷ്യൂപേപ്പര്‍, ടിന്‍ഫോയില്‍, പാമ്പിന്‍തോല്‍ എന്നിവയും കൂടു കെട്ടാന്‍ ഉപയോഗിക്കാറുണ്ട്.

ഒരു സമയത്ത് പെണ്‍മൈന 4-5 മുട്ടകളിടും. ഏകദേശം 20 ദിവസം പെണ്‍മൈന തന്നെ അടയിരിക്കുകയും ചെയ്യും. മുട്ട വിരിഞ്ഞ് പുറത്തുവരുന്ന മൈനക്കുഞ്ഞുങ്ങള്‍ ഏകദേശം മൂന്നാഴ്ച വരെ അച്ഛന്‍റെയും അമ്മയുടെയും സംരക്ഷണയിലായിരിക്കും. ഒരു വയസ്സാകുമ്പോള്‍ പ്രായപൂര്‍ത്തിയാകും.
ജോഡികളായിട്ടായിരിക്കും മൈനകള്‍ പറന്നുനടക്കുക. ചില സംഘത്തില്‍ 6, 12, 20 തുടങ്ങിയ എണ്ണമുണ്ടായിരിക്കും.
മറ്റു പക്ഷികളുടെ പാട്ടു വരെ മൈന അനുകരിക്കാറുണ്ട്.
ആയുസ്സ് 5 മുതല്‍ 12 വര്‍ഷം വരെ.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...