മുകേഷ്‌ എംജി കലോത്സവം ഉദ്‌ഘാടനം ചെയ്യും

എംജി സർവകലാശാല കലോത്സവത്തിന്‌ ഇന്ന് തുടക്കം.

ഇന്ന് വൈകിട്ട്‌ നാലിന്‌ തിരുനക്കര മൈതാനത്ത്‌ സിനിമാതാരം മുകേഷ്‌ എംഎൽഎ കലോത്സവം ഉദ്‌ഘാടനം ചെയ്യും.

ഇതിന്‌ മുന്നോടിയായി പകൽ 2.30ന്‌ വർണാഭമായ വിളംബര ജാഥ പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടിൽ നിന്നാരംഭിക്കും. വിവിധ കോജേളുകളിൽ നിന്നായി 5000ൽ അധികം വിദ്യാർഥികൾ പങ്കെടുക്കും.

ഉദ്‌ഘാടന ചടങ്ങിൽ സിനിമാ താരങ്ങളായ അനശ്വര രാജൻ, ദുർഗ കൃഷ്‌ണ എന്നിവർ പങ്കെടുക്കും. നടൻ വിജയരാഘവൻ, സംവിധായകൻ എം എ നിഷാദ്‌ എന്നിവരെ ചടങ്ങിൽ ആദരിക്കും.

215ലധികം കോളേജുകളിൽ നിന്നായി 7000ലധികം വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കും.

9 വേദികളിലായി 74 ഇനങ്ങളിലായാണ്‌ മത്സരങ്ങൾ.

കഴിഞ്ഞ വർഷങ്ങളിലേക്കാൾ 13 ഇനങ്ങൾ ഇത്തവണ കൂടുതലായി കലോത്സവത്തിനുണ്ടാകും.

മാർച്ച്‌ മൂന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന സമാപന യോഗം മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും.

Leave a Reply

spot_img

Related articles

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...