ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ.
ലീഗിന്റെ നിര്‍ണായക യോഗം നാളെ പാണക്കാട്ട് ചേരും.
സിറ്റിംഗ് എംപിമാര്‍ മണ്ഡലം വെച്ച് മാറുന്നതിലും അന്തിമ തീരുമാനം നാളെയുണ്ടാകും.
രാജ്യസഭാ സീറ്റ് ഉഭയകക്ഷി ധാരണ യോഗത്തില്‍ അംഗീകരിച്ചേക്കും.
മുസ്ലിം ലീഗ് നേതൃസമിതിയാണ് യോഗം ചേരുന്നത്.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് അനുവദിക്കുന്നതില്‍ ഹൈക്കമാന്‍ഡ് ഇടപെടില്ല.
ഉത്തരവാദിത്തം കേരള നേതൃത്വത്തിനാണെന്നും തീരുമാനം കേരള നേതാക്കള്‍ എടുക്കട്ടെയെന്നും എഐസിസി.
മൂന്നാം സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസുമായി മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് മൂന്നാം സീറ്റില്ലെന്നും
പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്നുള്ള നിലപാടിലാണ് കോണ്‍ഗ്രസ്.