വലിയ മഴയുടെ മധുരമുള്ള ചെറുതുള്ളി

–അജയ് രജപാൽ

ചുംബനം

ചുണ്ടു കൊണ്ടുള്ള സ്പര്‍ശനമാണ് ചുംബനം.

ചുണ്ട് കൊണ്ട് മറ്റൊരാളുടെ ഏതു ഭാഗത്തിനെ സ്പര്‍ശിക്കുമ്പോഴും ചുംബനം എന്നുപറയാം.

ചുംബനം സ്നേഹത്തിന്‍റെ അടയാളമാണ്.

അമ്മ മക്കളെ ചുംബിക്കുന്നത് കവിളിലോ നെറ്റിയിലോ ആണെങ്കില്‍ പ്രണയത്തില്‍ ചുണ്ടുകള്‍ കൊണ്ട് ചുണ്ടുകളില്‍ ചുംബിക്കുന്നു.

ചുംബനം മനുഷ്യന്‍റെ ആശയവിനിമയത്തിന്‍റെ ഭാഗമാണ്. അതിലൂടെ അവന്‍ തന്‍റെ സ്നേഹം പ്രകടിപ്പിക്കുന്നു.

$ കമിതാക്കളുടെ ചുംബനത്തെപ്പറ്റിയുള്ള ചില ചൊല്ലുകള്‍ ഇങ്ങനെ :
** ചുംബനം ഹൃദയത്തെ ചെറുപ്പമാക്കുന്നു.
** പുരുഷന്‍റെ ചുംബനം അവന്‍റെ കൈയൊപ്പാണ്.
** ചുംബനത്തിലൂടെ ചുണ്ട് ചുണ്ടിന്മേല്‍ മന്ത്രിക്കുകയാണ് ചെയ്യുന്നത്.
** പരസ്പരം കുറ്റപ്പെടുത്താനുള്ള കാരണങ്ങളെ ചുംബനം മറച്ചുകളയുന്നു.
** ചുംബനം രണ്ടുപേരെ കൂടുതല്‍ അടുപ്പിക്കുന്നു.
** അരിപ്പ ഉപയോഗിച്ച് ചായ കുടിക്കുന്നതു പോലെയാണ് ചുംബനം. അത് ഒരിക്കലും മതിവരുന്നില്ല.
** ജീവിതത്തിലെ യഥാര്‍ത്ഥ സന്തോഷങ്ങളെല്ലാം തന്നെ നിമിഷങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന പലതിനെയും ആശ്രയിച്ചിരിക്കുന്നു. അവയിലൊന്നാണ് ചുംബനം.
** ഒരു ചുംബനം ചിലപ്പോള്‍ ഒരു കോമയാകാം, ചോദ്യചിഹ്നമാകാം, അല്ലെങ്കില്‍ ഒരു അതിശയചിഹ്നവുമാകാം.
**ചുംബനത്തിന്‍റെ സ്പെല്ലിംഗ് സ്ത്രീ മനസ്സിലാക്കിയെടുക്കണം.
** ജീവിതം പ്രകൃതിയുടെ സമ്മാനമാണ്. സ്നേഹം ജീവിതത്തിന്‍റെ സമ്മാനമാണ്. അതുപോലെ ചുംബനം സ്നേഹത്തിന്‍റെ സമ്മാനമാണ്.
** ചുംബനത്തിലൂടെ സ്നേഹം സ്വീകരിക്കുകയും തിരിച്ചുനല്‍കുകയും വേണം.
** ഒരു വലിയ മഴയുടെ മധുരമുള്ള ചെറുതുള്ളിയാണ് ചുംബനം.
** ആത്മാവ് ഒരാളുടെ ശ്വാസത്തിലടങ്ങിയിരിക്കുന്നു. അതുകൊണ്ട് ചുംബനം ആത്മാക്കളെ ഒന്നിപ്പിക്കുന്നു.
** പുരുഷന്‍ സ്ത്രീയെ ചുംബിക്കുമ്പോള്‍ അവന്‍ അതു മാത്രമാണ് ചെയ്യുന്നത്. മറ്റൊന്നും ചെയ്യുന്നില്ല. ആ സമയത്ത് അവന്‍ ചുംബനത്തിന്‍റെ മാത്രം ലോകത്തിലാണ്.
** ചുംബനം സ്നേഹത്തിന്‍റെ ഓട്ടോഗ്രാഫ് ആണ്.
** നിശ്ശബ്ദതയോടെയുള്ള ചുണ്ടുകളുടെ ഒന്നിക്കലാണ് ചുംബനം.
** ചുംബനം കണ്ണുനീര്‍ പോലെയാണ്, അത് യഥാര്‍ത്ഥമായവയാണ്. അതിനെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല.
** ചെവിയിലേക്ക് പറയുന്നതിനു പകരം വായിലേക്ക് പറയുന്ന രഹസ്യമാണ് ചുംബനം.
** ചുംബനം വീഞ്ഞിനേക്കാള്‍ മധുരമുള്ളതാണ്.
** ചുംബനം എന്നത് സന്തോഷം പോലെയാണ്. മറ്റൊരാള്‍ക്ക് സന്തോഷം കൊടുക്കുമ്പോള്‍ നമുക്കും സന്തോഷം തോന്നുന്നതുപോലെയാണ് ചുംബനത്തിന്‍റെ കാര്യവും.
** കൊടുക്കാതെ സൂക്ഷിച്ചുവെയ്ക്കുന്ന ചുംബനങ്ങള്‍ പാഴാണ്.
** വാളു കൊണ്ടും കീഴടക്കാം. എന്നാല്‍ ചുംബനം കൊണ്ട് പൂര്‍ണമായി കീഴടക്കാം.
** ചുംബനം ഉപ്പിട്ട വെള്ളം കുടിക്കുന്നതുപോലെയാണ്. ഉപ്പിട്ട വെള്ളം കുടിക്കുന്തോറും ദാഹം കൂടും. ചുംബനവും ഇതുപോലെയാണ്.

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...