ഇറ്റലിയിലെ വെനീസിലുള്ള കുന്നിന്‍മുകളില്‍ പണ്ടൊരു വൃദ്ധന്‍ താമസിച്ചിരുന്നു.
അയാളൊരു മഹാപണ്ഡിതനായിരുന്നു.
ഏതു ചോദ്യത്തിനും ഉത്തരം പറയാന്‍ അയാള്‍ക്ക് കഴിയുമായിരുന്നു.
അയാളെ ഒന്നു പരീക്ഷിക്കാന്‍ രണ്ട് ചെറുപ്പക്കാര്‍ തീരുമാനിച്ചു.
കൈയിലൊരു പക്ഷിയുമായി അവര്‍ അയാളുടെയടുത്തെത്തി.
പക്ഷിയെ കൈയ്ക്കുള്ളില്‍ ഒളിപ്പിച്ചുകൊണ്ട് ചെറുപ്പക്കാരിലൊരാള്‍ വൃദ്ധനോട് ചോദിച്ചു,”എന്‍റെ കൈയിലൊരു പക്ഷിയുണ്ട്. അതിന് ജീവനുണ്ടോ ഇല്ലയോ?”
വൃദ്ധന്‍ ഉത്തരം നല്‍കി,”ആ പക്ഷിക്ക് ജീവനുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ കൈ ഞെരിച്ച് ആ പക്ഷിയെ കൊന്നുകളയും.”
“ജീവനില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ കൈ തുറക്കും. പക്ഷി പറന്നുപോവുകയും ചെയ്യും.”
“ചുരുക്കത്തില്‍ ആ പക്ഷിയുടെ ജീവനും മരണവും നിങ്ങളുടെ കൈയിലാണ്.”
വൃദ്ധന്‍ പറഞ്ഞതുപോലെ നമ്മുടെ കൈകളില്‍ വിജയത്തിന്‍റെ ഊര്‍ജ്ജവും പരാജയത്തിന്‍റെ വിത്തും ഉണ്ട്. കൈകള്‍ കൊണ്ട് ഏതു നേടണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്.
–അഡ്വ.ലക്ഷ്മി