കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടി

താനൂരിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി.

താനൂരിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. വീടിനടുത്തുള്ള പറമ്പിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് ജുമൈലത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരിയാപുരം ജില്ലയിലെ ഒട്ടുപുറത്താണ് അതിദാരുണമായ സംഭവുമുണ്ടായത്. മാതാവ് കുഞ്ഞിനെ കൊന്നതെന്നാണ് പ്രാഥമിക വിവരം. 26ാം തിയ്യതിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് യുവതി കുഞ്ഞിനെ പ്രസവിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് വീട്ടിലെത്തിയ യുവതി കുഞ്ഞിനെ രാത്രി കൊന്ന് കുഴിച്ചുമൂടിയെന്നും അറിയിക്കുന്നു. ഭർത്താവുമായി കഴിഞ്ഞ ഒരു വർഷമായി അകന്ന് കഴിയുകയാണ് യുവതി. അതിനാൽ കുഞ്ഞ് പിറന്ന വിവരം പുറംലോകമറിയാതിരിക്കാനാണ് കൊന്നതെന്നാണ് വിവരം.

Leave a Reply

spot_img

Related articles

ആറും എട്ടും വയസുളള കുട്ടികളെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ച മാതാവിനെതിരെ കേസെടുത്തു

മണ്ണന്തല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറും എട്ടും വയസുളള കുട്ടികളെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചട്ടുകം ഉപയോഗിച്ച്‌ പൊളളലേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ഐ.ടി എന്‍ജിനീയറായ...

പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

പോലീസ് ഉദ്യോഗസ്ഥനെ സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജഷീര്‍...

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...