സംരംഭക വനിതകളെ ഗവർണർ ആദരിച്ചു

കുട്ടനാട്ടിലെ സംരംഭകരായ വനിതകളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ആദരിച്ചു.

കുട്ടനാട്ടിലെ നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ ചെറുകരയിലും പരിസരത്തുമുള്ള കർഷക തൊഴിലാളി കുടുംബങ്ങളിലെ സാധാരണക്കാരായ വീട്ടമ്മമാർക്ക് കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ്റെയും കുടുംബത്തിൻ്റെയുംസ്വീകരണം.

രുചി കാറ്ററിംഗ് യൂണിറ്റിന് നേതൃത്വം നൽകുന്ന ഷീലാ ദേവരാജ് നെയും 35 അംഗ വനിതാ കാറ്ററിംഗ് ടീമിനെയുമാണ് രാജ്ഭവനിലേക്ക് ഗവർണർ ക്ഷണിച്ചുവരുത്തി ആദരിച്ചത്.

രാജ്ഭവനിലെത്തിയ തൻ്റെ പ്രത്യേക അതിഥികൾക്ക് നേരിട്ട് ഉച്ചഭക്ഷണം വിളമ്പി നൽകുകയും ഭാര്യാസമേതം എല്ലാവരോടുമൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.

രാജ്ഭവനിൽ അപ്രതീക്ഷിത വരവേൽപ്പു ലഭിച്ച വീട്ടമ്മമാരുടെ സന്തോഷവും വിസ്മയവും അവരുടെ മുഖത്തു പ്രകടമായിരുന്നു. കുട്ടനാട്ടിൽ നിന്ന് പ്രത്യേക ബസ് പിടിച്ചാണ് സംഘം രാജ്ഭവനിൽ എത്തി മടങ്ങിയത്.

Leave a Reply

spot_img

Related articles

മനുഷ്യ- വന്യജീവി സംഘർഷം നേരിടാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗങ്ങളെ നേരിടാൻ പോകുന്ന ഉദ്യോഗസ്ഥർക്ക്...

സി-ഡിറ്റിൽ മാധ്യമ പഠനം

സംസ്ഥാന സർക്കാർ സ്ഥാപനമായ സി- ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രഫി, ഡിപ്ലോമ ഇൻ...

മാസപ്പടി കേസ്: ഇ.ഡിക്കെതിരെ റിയാസിന്റെ സുഹൃത്ത്; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി

മാസപ്പടി കേസിൽ പി.എ. മുഹമ്മദ് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്ത് ഹസൻ വാരിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സത്യവാങ്മൂലം നൽകി. മുഹമ്മദ്...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണ പുരോഗതിയിലെ മെല്ലെപ്പോക്കിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ടതും സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചതുമായ 15.85 കോടി രൂപയുടെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ...