നാല് വര്‍ഷത്തെ വിലക്ക് പോള്‍ പോഗ്ബയ്ക്ക്

ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബയ്ക്ക് വിലക്ക്.

ഉത്തേജക മരുന്നു ഉപയോഗിച്ചതിനു നാല് വര്‍ഷത്തെ വിലക്കാണ് ഇറ്റാലിയന്‍ ടീം യുവന്റസിന്റെ താരം കൂടിയായ പോഗ്ബയ്ക്ക് ലഭിച്ചത്.

ഫ്രാന്‍സ് 2018ല്‍ രണ്ടാം തവണ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായകമായ താരം കൂടിയാണ് പോഗ്ബ.

ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇറ്റലിയിലെ ആന്റി ഡോപിങ് ട്രൈബ്യൂണലാണ് താരത്തിനു നാല് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയില്‍ താരത്തിന്റെ ശരീരത്തില്‍ നിരോധിത മരുന്നായി ടെസ്‌റ്റോസ്റ്റിറോണിന്റെ അംശങ്ങള്‍ കണ്ടെത്തിയിരുന്നു. പരിശോധനയില്‍ ഫലം പോസിറ്റിവായതോടെയാണ് നടപടി.

ഡിസംബറില്‍ പ്രോസിക്യൂട്ടര്‍മാര്‍ യുവന്റസ് താരത്തിനു പരമാവധി നാല് വര്‍ഷത്തെ വിലക്ക് നല്‍കണമെന്നു ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ തീരുമാനം ശരിവച്ച് വിധി പുറത്തു വന്നത്.

Leave a Reply

spot_img

Related articles

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...