സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ സി.സി.ടി.വി ക്യാമറ

കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം കൊഴിഞ്ഞാമ്പാറ എ.എന്‍.യു മന്നാടിനായര്‍ സ്മാരക ഹാളില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി സ്വിച്ച് ഓണ്‍ ചെയ്തു.

അതിര്‍ത്തി പ്രദേശമായ ചിറ്റൂരിനെ സംബന്ധിച്ചിടത്തോളം സി.സി.ടി.വി നിരീക്ഷണ ക്യാമറകള്‍ മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കുന്നതിനപ്പുറം നിയമവിരുദ്ധ ലഹരി കടത്തും നികുതി വെട്ടിപ്പും കൂടി കണ്ടുപിടിക്കാന്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

മേനോന്‍പാറ ഒഴലപ്പതി റോഡില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ചതിന്റെ ഭാഗമായി ആദ്യദിവസം 60 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

നികുതി വെട്ടിപ്പ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തടയാനാകണമെന്നും മന്ത്രി പറഞ്ഞു.

സി.സി.ടി.വി സ്ഥാപിക്കുന്നതിലൂടെ രോഗകാരണമാകുന്ന പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളല്‍ ഒഴിവാക്കുന്നതിനോടൊപ്പം സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുക പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Leave a Reply

spot_img

Related articles

മനുഷ്യ- വന്യജീവി സംഘർഷം നേരിടാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗങ്ങളെ നേരിടാൻ പോകുന്ന ഉദ്യോഗസ്ഥർക്ക്...

സി-ഡിറ്റിൽ മാധ്യമ പഠനം

സംസ്ഥാന സർക്കാർ സ്ഥാപനമായ സി- ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രഫി, ഡിപ്ലോമ ഇൻ...

മാസപ്പടി കേസ്: ഇ.ഡിക്കെതിരെ റിയാസിന്റെ സുഹൃത്ത്; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി

മാസപ്പടി കേസിൽ പി.എ. മുഹമ്മദ് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്ത് ഹസൻ വാരിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സത്യവാങ്മൂലം നൽകി. മുഹമ്മദ്...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണ പുരോഗതിയിലെ മെല്ലെപ്പോക്കിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ടതും സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചതുമായ 15.85 കോടി രൂപയുടെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ...