നാളെ മുതൽ സേഫ്റ്റി എക്സിബിഷൻ 

ജോലിസ്ഥലങ്ങളിലും സമൂഹത്തിലും സുരക്ഷിതത്വം ഉറപ്പിക്കുന്നതിനായി ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച ( മാർച്ച് 6) മുതൽ  വെള്ളിയാഴ്ച ( മാർച്ച് 8) വരെ സേഫ്റ്റി എക്സിബിഷൻ സംഘടിപ്പിക്കും.

അമ്പലമേടിലെ ജ്വാലഗിരിയിലുള്ള കൊച്ചി റിഫൈനറി ഓഡിറ്റോറിയത്തിൽ (കുഴിക്കാട് ജംഗ്ഷന് സമീപം) ആണ് എക്സിബിഷൻ നടക്കുക.

ബുധനാഴ്ച രാവിലെ 11 ന് ബി.പി.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ  എം.ശങ്കർ സേഫ്റ്റി എക്സിബിഷൻ ഉദ്ഘാടനം ചെയ്യും.

വ്യവസായ പ്രമുഖരും  നിർമ്മാതാക്കളും വിതരണക്കാരും അണിനിരക്കുന്ന മൂന്നുദിവസത്തെ എക്സിബിഷനിൽ നൂതന സുരക്ഷാ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പ്രദർശിപ്പിക്കും.

പൊതുജനങ്ങൾക്കും പ്രദർശനം വീക്ഷിക്കാൻ അവസരമുണ്ട്.

പ്രവേശനം സൗജന്യം.

സുരക്ഷാരംഗത്തെ പുതിയ സാങ്കേതികവിദ്യകളെയും ഉപകരണങ്ങളെയും നേരിട്ട് അറിയുകയും ഈ മേഖലയിലെ പ്രമുഖരുമായി ആശയവിനിമയം നടത്തുകയും ചെയ്യാം.

Leave a Reply

spot_img

Related articles

ടി പി എം സാഹീർ അന്തരിച്ചു

കോഴിക്കോട് സൗത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി എം സാഹീർ (83) അന്തരിച്ചു.ഭാര്യ: മുൻ...

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല.മരുന്ന് കുറിപ്പടി ഇല്ലാതെ വേദനസംഹാരികളോ സിറിഞ്ചോ വിൽക്കരുതെന്ന്...

ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തി’; മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ളസ് ടു വിദ്യാർത്ഥിനി മാളവിക ആർ തീക്കാടനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ഫേസ്ബുക്ക് ലൈവിലൂടെ...

അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വീട്ടുവളപ്പില്‍

സിക്കിമിലെ നാംചി ജില്ലയിലുള്ള സമർഡുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ 'ഹെഡ് റേസ് ടണലിൽ' (HRT) സംഭവിച്ച സ്ഫോടനത്തിൽ മരിച്ച മലയാളി...