ഓരോരുത്തരും ഓരോ തരത്തില്‍ സ്പെഷ്യല്‍

ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ പ്രഭാഷണത്തിനിടയ്ക്ക് തന്‍റെ കൈവശമുള്ള ഒരു കറന്‍സിനോട്ട് സദസ്സിനെ കാണിച്ചുകൊണ്ട് ചോദിച്ചു,”ഈ നോട്ട് വേണ്ടവര്‍ കൈപൊക്കുക.”
ഉടനെ സദസ്സിലുള്ള എല്ലാവരും തന്നെ, ഏതാണ്ട് 200 പേരും കൈ പൊക്കി.

സ്പീക്കര്‍ ആ നോട്ട് കൈ കൊണ്ട് ചുരുട്ടിക്കൂട്ടിയ ശേഷം വീണ്ടും ചോദിച്ചു,”ഇനി ഈ നോട്ട് ആര്‍ക്കുവേണം?”
വീണ്ടും എല്ലാവരും തന്നെ കൈപൊക്കി.
അതിനു ശേഷം സ്പീക്കര്‍ ആ നോട്ട് ഒരു കപ്പിലുള്ള ചെളിവെള്ളത്തില്‍ മുക്കി.
എന്നിട്ട് തന്‍റെ ചോദ്യം ആവര്‍ത്തിച്ചു.
ഇത്തവണയും എല്ലാവരും ആവശ്യക്കാരായിരുന്നു.
പ്രഭാഷകന്‍ പറഞ്ഞു,”സുഹൃത്തുക്കളേ, ഇതില്‍ നിന്നും ഒരു പാഠം നാം ഉള്‍ക്കൊള്ളണം. നോട്ടിന് എന്തു സംഭവിച്ചാലും അതിന്‍റെ വില കുറയുന്നില്ല.”
“അതുകൊണ്ടാണ് അത് നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായതും. ഇതുപോലെ നമ്മുടെ പലരുടെയും ജീവിതത്തില്‍ ചെളി വാരിയെറിയപ്പെടാറുണ്ട്.”
“അപ്പോള്‍ നമ്മള്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്തെന്നും വരാം. നമുക്ക് സ്വയം ഒരു വിലയില്ലായ്മ തോന്നുകയും ചെയ്യും.”
“എന്നാല്‍ സത്യമതല്ല. ഓര്‍ക്കുക, നമ്മള്‍ ഏതു സാഹചര്യത്തിലായാലും നമ്മുടെ വില ഒരിക്കലും കുറയുന്നില്ല.
“നമ്മള്‍ ഓരോരുത്തരും ഓരോ തരത്തില്‍ ‘സ്പെഷ്യല്‍’ ആണ്.”
“ഈ ഒരു ചിന്ത നമ്മളെ മുന്നോട്ടു നയിച്ചാല്‍ ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനും അതുവഴി വിജയം കൈവരിക്കാനും സാധിക്കും.”
അഡ്വ.ലക്ഷ്മി

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...