കോട്ടയം ഊട്ടി ലോഡ്ജ് ഉടമ ചെല്ലപ്പൻ ചേട്ടൻ ഇനി ഓർമ്മ

ഊട്ടി ലോഡ്ജ് ഉടമ ചെല്ലപ്പൻ ചേട്ടൻ അന്തരിച്ചു.

സംസ്ഥാന രാഷ്ട്രീയത്തിൻ്റെ തന്നെ ഗതിവിഗതി നിർണയിച്ച പല തീരുമാനങ്ങൾക്കും സാക്ഷ്യം വഹിച്ച കോട്ടയം ഊട്ടി ലോഡ്ജ് ഉടമ ചെല്ലപ്പൻ ചേട്ടൻ ഇനി ഓർമ്മ

ഒരു കാലത്ത് കോട്ടയം നഗരത്തിന്റെ തിലകക്കുറിയായിരുന്ന തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ഊട്ടി ലോഡ്ജിന്റെ ഉടമ ടി.ബി റോഡിൽ ഊട്ടിയിൽ വി. കെ. സുകുമാരൻ (ചെല്ലപ്പൻ ചേട്ടൻ) ഇന്ന് വൈകുന്നേരമാണ് മരണത്തിന് കീഴടങ്ങിയത്. 98 വയസ്സായിരുന്നു.

ഊട്ടി ലോഡ്ജ്, ഹോട്ടൽ ബസന്ത് എന്നിവയുടെ സ്ഥാപകനായിരുന്നു.

ഒരു കാലത്ത് കോട്ടയത്തെ രാഷ്ട്രീയ പ്രമുഖരെല്ലാം ഒത്തുകൂടുന്നയിടമായിരുന്നു.

ഊട്ടി ലോഡ്ജ്. കോട്ടയത്തെ സിനിമാ നിർമ്മാണ കമ്പനികൾ മലയാള ചലചിത്ര മേഖല നിയന്ത്രിച്ചിരുന്ന കാലത്ത് നിരവധി ചലചിത്ര നടന്മാരും, കലാകാരമാരും അന്തിയുറങ്ങിയിരുന്നതും ഊട്ടി ലോഡ്ജിലായിരുന്നു

ബലക്ഷയത്തിൻ്റെ പേരിൽ ബസ് സ്റ്റാൻ്റ് കെട്ടിടമാകെ ഇയ്യിടെ പൊളിച്ചു നീക്കിയപ്പോൾ ഊട്ടി ലോഡ്ജും ഒരു പിടി ഓർമ്മകൾ സമ്മാനിച്ച് ചരിത്രമായി മാറി, ഇപ്പോളിതാ ചെല്ലപ്പൻ ചേട്ടനും.

സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12ന് നടക്കും.

പരേതയായ ചെല്ലമ്മയാണ് ഭാര്യ.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...