എന്തുകൊണ്ട് കരുണാകരന്‍റെ മകള്‍ക്ക് പോയിക്കൂട?

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്ന പത്മജ വേണുഗോപാലിനെ പരിഹസിച്ച്‌ സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ.ബാലന്‍.

ആന്‍റണിയുടെ മകൻ പോയാല്‍ എന്തുകൊണ്ട് കരുണാകരന്‍റെ മകള്‍ക്ക് പോയിക്കൂട?

എന്ന് ചോദിച്ച അദ്ദേഹം കോണ്‍ഗ്രസിന്‍റെ ഉപ്പും ചോറും തിന്ന് സമ്പാദിക്കേണ്ടതുമൊക്കെ സമ്പാദിച്ചിട്ടും എങ്ങനെ ഈ എരപ്പത്തരം തോന്നുന്നു എന്നത് അത്ഭുതമാണെന്നും പരിഹസിച്ചു.

കേരളത്തിലെ രണ്ട് എംപിമാർ ലോകസഭയില്‍ എത്തിയാല്‍ ബിജെപിയില്‍ പോകുമെന്ന് ഉറപ്പാണ്. രണ്ടു പാർലമെന്‍റ് മണ്ഡലത്തില്‍ വളരെ വ്യക്തമായ അടിയൊഴുക്കുകള്‍ നടക്കുന്നുണ്ട്. രാഷ്ട്രീയപാർട്ടിയെ വഞ്ചിക്കാൻ മനസ്സുതോന്നത് തനി ക്രിമിനല്‍ മൈൻഡ് ആയതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....