പാർട്ടിയാണ് തന്‍റെ ജീവൻ; ടി.എൻ പ്രതാപൻ

തൃശ്ശൂരിൽ സർപ്രൈസ് സ്ഥാനാർത്ഥി, കെ. മുരളീധരൻ മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലവിൽ വടകരയിൽ നിന്ന് വിജയിച്ച കെ. മുരളീധരൻ തൃശ്ശൂരിൽ മത്സരിക്കും.

തൃശ്ശൂരിലെ സിറ്റിംഗ് എംപിയായ ടി.എൻ പ്രതാപന് നിയമസഭാ സീറ്റ് നൽകും.

വടകരയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി.
പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ വടകരയിലേക്ക് മത്സരിക്കാൻ എത്തും.

രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കും.

നിസ്സാരനായ തന്നെ വളർത്തിയത് കോൺഗ്രസ് പാർട്ടിയാണെന്നും, പാർട്ടി എന്തുപറഞ്ഞാലും താൻ അനുസരിക്കുമെന്നും ടി. എൻ പ്രതാപന്റെ പ്രതികരണം.

തൃശ്ശൂരിൽ ആരു മത്സരിച്ചാലും താൻ ഒപ്പം ഉണ്ടാകുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. ചുവരെഴുതിയതും, പോസ്റ്ററുകൾ ഒട്ടിച്ചതും സ്വാഭാവികമാണെന്നും പ്രതാപൻ.

കണ്ണൂരിൽ കെ. സുധാകരനും, ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കുവാൻ എത്തും.

സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും കോൺഗ്രസ് നേതൃത്വം.

പാർട്ടി എന്തുപറഞ്ഞാലും അനുസരിക്കും: ടി എൻ പ്രതാപൻ.

തൃശൂർ മണ്ഡലത്തിലെ ലോക്സഭാ സ്ഥാനാർഥിത്വത്തില്‍നിന്ന് പ്രതാപനെ മാറ്റിനിർത്തിയ സാഹചര്യത്തിലാണ് പ്രതികരണം. നിസാരനായ തന്നെ നേതാവാക്കിയത് കോണ്‍ഗ്രസാണെന്നും പാർട്ടിയാണ് തന്‍റെ ജീവനെന്നും പ്രതാപൻ പറഞ്ഞു.

പ്രതാപന് പകരം തൃശൂരില്‍ സ്ഥാനാർഥിയായെത്തുന്നത് കെ. മുരളീധരനാണ്. മുരളീധരൻ കേരളത്തിലെ ഏറ്റവും മികച്ച നേതാവാണ്. തൃശൂരില്‍ ആര് മത്സരിച്ചാലും കൂടെയുണ്ടാകുമെന്ന് പ്രതാപൻ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...