വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മൂന്നു ശിഷ്യന്മാരോട് ഗുരു ചോദിച്ചു, “ഒരു പാറയെ ഏതെങ്കിലും തരത്തില്‍ ഇല്ലാതാക്കാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്താണു ചെയ്യുക?”
ഒന്നാമന്‍ പറഞ്ഞു,”ഒരു വലിയ കുഴി കുഴിച്ച് പാറയെ അതിലിട്ട് മൂടും.” രണ്ടാമന്‍ പറഞ്ഞു,”ഞാനാണെങ്കില്‍ ഒരു ചുറ്റികയെടുത്ത് അത് പൊട്ടിച്ചുകളയും.”
മൂന്നാമന്‍റെ ഉത്തരം ഇതായിരുന്നു,”എനിക്ക് കല്ലില്‍ ശില്‍പ്പം കൊത്താനറിയാം. അതുകൊണ്ട് ഞാനൊരു ഉളിയെടുത്ത് ആ പാറയില്‍ ഭംഗിയുള്ളൊരു ശില്‍പ്പം കൊത്തും. പിന്നെയത് പാറയല്ല, ശില്‍പ്പമാണ്.”
മൂന്നാമന്‍റെ ഉത്തരത്തെ ശരിവെച്ചുകൊണ്ട് ഗുരു പറഞ്ഞു,”പാറയിലെ ആവശ്യമില്ലാത്ത ഭാഗം മാത്രം ഒഴിവാക്കിയപ്പോള്‍ അത് വിശിഷ്ടമായി മാറി. അതുപോലെ നമ്മിലുള്ള ആവശ്യമില്ലാത്ത ഗുണങ്ങള്‍ മാറ്റിയാല്‍ നമുക്കും നല്ല മനുഷ്യരാകാം.”
അഡ്വ.ലക്ഷ്മി